കോ​വി​ഡി​നെ നേ​രി​ടാ​ൻ‌ ഓ​സ്ട്രേ​ലി​യ​യി​ൽ 17, 600 മി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ സാ​മ്പ​ത്തി​ക പു​ന​രു​ദ്ധാ​ര​ണ പാ​ക്കേ​ജ്
Wednesday, March 18, 2020 12:31 AM IST
സി​ഡ്നി: കോ​വി​ഡ് 19 രോ​ഗ​ബാ​ധ സൃ​ഷ്ടി​ക്കാ​നി​ട​യു​ള്ള സാ​മ്പ​ത്തി​ക മാ​ന്ദ്യം നേ​രി​ടു​ന്ന​തി​ന് ഓ​സ്ട്രേ​ലി​യ​ന്‍ സ​ര്‍​ക്കാ​ര്‍ 17, 600 മി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ സാ​മ്പ​ത്തി​ക പു​ന​രു​ദ്ധാ​ര​ണ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് 750 ഡോ​ള​ര്‍ വീ​തം മാ​ര്‍​ച്ച് 31ന​കം ന​ല്‍​കും. ചെ​റു​കി​ട– ഇ​ട​ത്ത​രം ബി​സി​ന​സ് ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഇ​രു​പ​ത്ത​യ്യാ​യി​രം ഡോ​ള​ര്‍ വ​രെ ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.