തൗരംഗയിൽ നോന്പുകാല ധ്യാനം നടത്തി
Thursday, March 12, 2020 6:13 PM IST
തൗരംഗ : ന്യൂസിലൻഡിലെ തൗരംഗയിലെ വിശുദ്ധ അക്വിനാസ് ഇടവകയിലെ പരിശുദ്ധ ദേവമാതാ ദേവാലയത്തിൽ കേരള കത്തോലിക്കാ സമൂഹത്തിനുവേണ്ടി നോന്പുകാല ധ്യാനം നടത്തി.

ഫാ. ടോണി കട്ടക്കയം വചന പ്രഘോഷണം നടത്തി. നോന്പു കാലത്തിൽ യേശുവിന്‍റെ പീഡാസഹനത്തിന്‍റെ പാതയിലൂടെ കടന്നു ജീവിത വിശുദ്ധീകരണം സാധ്യമാക്കാൻ വചന പ്രഘോഷണവും വിശുദ്ധ കുർബാനയും ദിവ്യാകാരൂണ്യ ആരാധനയും വഴിയൊരുക്കി.

ഫാ ജോർജ് ജോസഫിന്‍റേയും കൈക്കാരൻ ഷിനോജിന്‍റേയും നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങൾ ധ്യാനത്തിനും മറ്റു പരിപാടികൾക്കും നേതൃത്വം നൽകി.

റിപ്പോർട്ട്: തദേവൂസ് മാണിക്കത്താൻ