ബേബി ജോണ്‍ പറപ്പള്ളിൽ നിര്യാതനായി
Saturday, January 11, 2020 9:09 PM IST
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ക്രേഫെൽഡ് : എടത്വ പറപ്പള്ളിൽ പരേതനായ ജോണിന്‍റെ മകൻ ബേബി ജോണ്‍ (ബേബൻ - 71) ജർമനിയിലെ ക്രേഫെൽഡിൽ(ഠലീിശ്െീൃെേ) നിര്യാതനായി. സംസ്കാരം പിന്നീട് ജർമനിയിൽ.

ഭാര്യ: കുഞ്ഞൂഞ്ഞമ്മ പുളിങ്കുന്ന് മോഴൂർ നാലുപറയിൽ കുടുംബാംഗം. മക്കൾ: ജോണ്‍ ജോ, ജോണ്‍ മാർട്ടിൻ.മരുമക്കൾ: ഗ്രേസ് (കാഞ്ഞിരത്തിങ്കൽ), പ്രിറ്റി (കുറിഞ്ഞിപ്പറന്പിൽ).
കൊച്ചുമക്കൾ: നോയൽ, അലീഷ (എല്ലാവരും ജർമനിയിൽ).

1979 ലാണ് ബേബൻ ജർമനിയിലെത്തിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ