ഓസ്‌ട്രേലിയന്‍ മലയാളി ഡോ.മരിയ പറപ്പിള്ളിക്ക് അപൂര്‍വ നേട്ടം
Tuesday, December 10, 2019 11:42 AM IST
അഡിലൈഡ് (ഓസ്‌ട്രേലിയ):അസോസിയേറ്റ് പ്രഫസര്‍മരിയ പറപ്പിള്ളിയെദി അഡ്വടൈസര്‍ വുമണ്‍ ഓഫ് ദി ഇയര്‍- ടോപ്പ് ഇന്നവേറ്ററായി പ്രഖ്യാപിച്ചു. ഡിസംബര്‍ മൂന്നിനു ന്യൂസ് കോര്‍പറേഷന്റെ കെയ്ത്ത് മര്‍ഡോക് ഹൗസില്‍ വച്ചു നടന്ന ഗംഭീരമായ ചടങ്ങില്‍ വച്ചാണ് മരിയയ്ക്ക് അവാര്‍ഡ് സമ്മാനിച്ചത്. ഈ ബഹുമതി ലഭിക്കുന്ന ഏക ഇന്ത്യാക്കാരിയുമാണ്. South Autsralian Premier, Hon. Steve Marshall MP, News Corp Executives തുടങ്ങി വിശിഷ്ട അതിഥികള്‍ ഉള്‍പ്പെട്ട സദസില്‍ ദി അഡ്വടൈസര്‍/സണ്‍ഡേ മെയില്‍ എഡിറ്ററില്‍ നിന്നും മരിയ അവാര്‍ഡ് ഏറ്റുവാങ്ങി. വിമന്‍സ് സഫറേജ് പെറ്റീഷന്റെ നൂറ്റിഇരുപത്തഞ്ചാം വാഷികത്തോടനുബന്ധിച്ച് നടന്നഒരു വര്‍ഷം നീണ്ട കാമ്പയിനു ശേഷമാണ്30 പേരടങ്ങുന്ന ഇന്‍സ്‌പൈയറിംഗ് സൗത്ത് ഓസ്‌ട്രേലിയന്‍ വിമന്‍ ലിസ്റ്റില്‍ നിന്നും മരിയയെ തെരഞ്ഞെടുക്കുന്നത്. Coriole Top Innovator category ലെ അഞ്ചു പേരിലൊളായിരുന്നു മരിയ.

അഡ്‌ലൈഡിലെ ഫ്‌ലിന്റേഴ്‌സ് സര്‍വ്വകലാശാലയില്‍ ഭൗതിക ശാസ്ത്രത്തില്‍ അസ്സോസിയേറ്റ് പ്രൊഫസര്‍ ആയ ഡോ മരിയസ്റ്റെം എന്റിച്ച്‌മെന്റ് അക്കാഡമിയുടെമേധാവിയുംകൂടിയാണ്.

കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേല്‍ അഡ്വ. ജോസഫ് ഏബ്രഹാമിന്റെ ഭാര്യയും നോര്‍ത്ത് പറവൂര്‍ പരേതനായ പറപ്പിള്ളി ഫ്രാന്‍സിസിന്റെയും റിട്ട. അധ്യാപിക ലീലാമ്മയുടെയും മകളാണ് മരിയ.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്