കൈരളി പ്രോഗ്രസീവ് ഫോറം സ്വിറ്റ്സര്‍ലൻഡ്: സണ്ണി ജോസഫ് (പ്രസിഡന്‍റ്), സാജന്‍ പെരേപ്പാടന്‍ (സെക്രട്ടറി)
Friday, December 6, 2019 10:40 PM IST
സൂറിച്ച് : കൈരളി പ്രോഗ്രസീവ് ഫോറം സ്വിറ്റസര്‍ലൻഡിനു (കെപിഎഫ്എസ്) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സണ്ണി ജോസഫ് (പ്രസിഡന്‍റ്), ജോയ് പറമ്പേട്ട്(വൈസ് പ്രസിഡന്‍റ്), സാജന്‍ പെരേപ്പാടന്‍ (സെക്രട്ടറി),സജി നാരകത്തിങ്കല്‍(ജോയിന്‍റ് സെക്രട്ടറി), കുര്യാക്കോസ് മണികുറ്റിയില്‍(ട്രഷറര്‍), അല്‍ഫിന്‍ തെനംകുഴിയില്‍(പിആര്‍ഒ ) എന്നിവരെയും കമ്മിറ്റിയംഗങ്ങളായി ടോം കുളങ്ങര, ലിജിമോന്‍ മനയില്‍, ഷെല്ലി ആണ്ടൂക്കാലായില്‍, ബിജു നെട്ടൂര്‍വീട്ടില്‍, ജോസ് പെല്ലിശേരി, ജോസ് പുലിക്കോട്ടില്‍, ജേക്കബ് മാളിയേക്കല്‍,ജോസ് പറയംപള്ളില്‍ എന്നിവരെയും കോ ഓര്‍ഡിനേറ്റമാരായി മനോജ് അവരാപ്പാട്ട്,ടൈറ്റസ് പുത്തന്‍വീട്ടില്‍ എന്നിവരെയും തെരഞ്ഞെടുത്തു.

നവംബര്‍ 30 ന് സൂറിച്ചിലെ എഗില്‍ ചേർന്ന യോഗത്തിൽ ജോയ് പറമ്പേട്ട് അധ്യക്ഷത വഹിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ