അമൃതപുരിയിൽ അയ്യപ്പ പൂജ നടത്തി
Monday, December 2, 2019 8:57 PM IST
ന്യൂ ഡൽഹി : അമൃതപുരി അയ്യപ്പ പൂജാ സമിതിയുടെ 21-ാമത് അയ്യപ്പ പൂജ ഡിസംബർ ഒന്നിനു നടത്തി. ഗണപതി ഹോമത്തോടെയാണ് പൂജാദികൾ ആരംഭിച്ചത്. ഉഷ:പൂജയ്ക്കുശേഷം അമൃതപുരി സഹസ്രനാമ സമിതിയുടെ വിഷ്‌ണു സഹസ്രനാമ പാരായണം, സർവൈശ്വര്യ പൂജ (വിളക്കു പൂജ), ലഘു ഭക്ഷണം എന്നിവ നടന്നു. രാവിലെ 9.30-ന് ഹസ്ത്സാൽ ഭാരതി ബാലഗോകുലം ഭജന അവതരിപ്പിച്ചു. തുടർന്നു ഉച്ചപൂജയും അന്നദാനവും നടന്നു.

വൈകുന്നേരം 4 ന് 'എ' ബ്ളോക്കിൽ നിന്നും പൂത്താലങ്ങളിൽ നിറദീപമേന്തിയ ബാലികമാരുടെയും ഡൽഹി പഞ്ചവാദ്യ ട്രസ്റ്റ് അവതരിപ്പിച്ച പഞ്ചാരിമേളത്തിന്‍റേയും അകമ്പടിയോടെ അയ്യപ്പസ്വാമിയുടെ അലങ്കരിച്ച ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള താലപ്പൊലി എഴുന്നള്ളത്ത് 6 മണിക്ക് 'ബി' ബ്ലോക്കിലെ പൂജാ സന്നിധിയിൽ എത്തിച്ചേർന്നു. തുടർന്നു ദീപാരാധന, അമൃതപുരി ഭജന സമിതി അവതരിപ്പിച്ച ഭജന എന്നിവ നടന്നു.

അത്താഴപൂജ, മഹാദീപാരാധന, ഹരിവരാസനം, പ്രസാദ വിതരണം, ലഘു ഭക്ഷണം എന്നിവയോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി