ഫോർ മ്യൂസിക്സ് അയർലൻഡിലേക്ക്
Friday, November 8, 2019 10:05 PM IST
ഡബ്ലിൻ: ഇന്ത്യൻ സംഗീത ലോകത്തെ സെൻസേഷനൽ മ്യൂസിക് ഡയറക്ടേർസ് ആയ ഫോർ മ്യൂസിക്സ് അയർലൻഡിലെത്തുന്നു. "മ്യൂസിക് മഗ് ' എന്നു പേരിട്ടിരിക്കുന്ന അവരുടെ ഒറിജിനൽ ഗാനങ്ങളുടെ സമാഹാരത്തിലേക്ക് പുതിയ ഗായകരെ കണ്ടെത്തുന്നതിനാണ് സന്ദർശനം.

എല്ലാ ഗാനങ്ങളുടെയും റെക്കോർഡിംഗും ഷൂട്ടിംഗു അയർലൻഡിൽ തന്നെയാണ് നിർവഹിക്കുന്നത്. മലയാള സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന ടെക്‌നീഷ്യൻസ് തന്നെയാണ് 4 മ്യൂസിക്സിനോടൊപ്പം മ്യൂസിക് മഗിലും പ്രവർത്തിക്കുന്നത്.

ബി.കെ. ഹരിനാരായണൻ, സന്തോഷ്‌ വർമ, ഡോക്ടർ മധു വാസുദേവൻ, വിനായക് ശശികുമാർ, ഷാഫി കൊല്ലം, സിജു തുറവൂർ തുടങ്ങിയ പ്രശസ്ത രചയിതാക്കളോടൊപ്പം, പുതിയ എഴുത്തുകാരും 4മ്യൂസിക്‌സിലെ ബിബി എൽദോസ് എന്നിവരും ഗാനങ്ങളുടെ രചന നിർവഹിച്ചിരിക്കുന്നു. ഒപ്പം എന്ന ബ്ലോക്ക്‌ ബസ്റ്റർ ചിത്രത്തിലൂടെ സംഗീതപ്രേമികളുടെ മനസിൽ സ്ഥാനം ഉറപ്പിച്ച 4 മ്യൂസിക്‌സിന്‍റെ ഏറ്റവും പുതിയ സൂപ്പർഹിറ്റുകളായിരുന്നു. കഴിഞ്ഞ ഓണക്കാലത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായ ബ്രദേഴ്‌സ് ഡേ, മോഹൻലാൽ ചിത്രമായ ഇട്ടിമാണി, മെയ്ഡ് ഇൻ ചൈന എന്നിവ.

ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷൻ എന്ന കമ്പനിയിലൂടെ ജിംസൺ ജയിംസ് ആണ് ഫോർ മ്യൂസിക്സുമായി ചേർന്ന് മ്യൂസിക് മഗ് എന്ന പരിപാടി അയർലൻഡിൽ സംഘടിപ്പിക്കുന്നത്. സംഗീതസ്വപ്‌നവുമായി നടക്കുന്ന അയർലൻഡിലുള്ള എല്ലാവർക്കും മികച്ച ഒരവസരമാണ് മ്യൂസിക് മഗ്.

വിവരങ്ങൾക്ക്: ഫോർ മ്യൂസിക്സിന്‍റെ വെബ്സൈറ്റ് സന്ദർശിക്കുക www.4musics.in

റിപ്പോർട്ട് ജെയ്സൺ കിഴക്കയിൽ