പൈലറ്റിന്‍റെ കൈപിഴയിൽ അപായ സൈറന്‍ മുഴങ്ങി; വിമാനനത്താവളം ഒഴിപ്പിച്ചു
Thursday, November 7, 2019 9:53 PM IST
ആംസ്റ്റര്‍ഡാം: പൈലറ്റിന്‍റെ കൈപിഴയിൽ അപായ സൈറന്‍ മുഴങ്ങിയതിനെതുടർന്ന് സുരക്ഷാവിഭാഗം വിമാനനത്താവളം ഒഴിപ്പിച്ചു. ആംസ്റ്റര്‍ഡാമിനടുത്തുള്ള ഷിഫോള്‍ വിമാനത്താവളത്തിലാണ് സംഭവം. വിമാനം ഹൈജാക്ക് ചെയ്യുമ്പോള്‍ അമര്‍ത്താനുള്ള സ്വിച്ചിലാണ് പൈലറ്റ് കൈയമര്‍ത്തിയത്.

സ്പാനിഷ് എയര്‍ലൈനായ എയര്‍ യുറോപ്പയുടെ പൈലറ്റാണ് അബദ്ധത്തില്‍ ഹൈജാക്ക് അലാറം അമര്‍ത്തിയത്. ആംസ്റ്റര്‍ഡാമില്‍ നിന്ന് മാഡ്രിഡിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. അബദ്ധത്തിലാണ് ഹൈജാക്ക് അലാറം അമര്‍ത്തിയതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍ യുറോപ്പ ട്വീറ്റ് ചെയ്തു. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നതായി അവര്‍ വ്യക്തമാക്കി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ