ഫാ. വിൽ‌സൺ കൊറ്റത്തിൽ കെറ്ററിംഗിൽ നിര്യാതനായി
Thursday, November 7, 2019 5:31 PM IST
ലണ്ടൻ: മലയാളി വൈദികൻ ഫാ. വിൽ‌സൺ കൊറ്റം (51 ) കെറ്ററിംഗിൽ നിര്യാതനായി. സംസ്കാരം പിന്നീട്. സെന്‍റ് ഫൗസ്റ്റീന സീറോ മലബാർ മിഷൻ ഡയറക്ടർ ആയും നോർത്താംപ്ടൺ രൂപതയിലെ കെറ്ററിംഗ്‌ സെന്‍റ് എഡ്‌വേഡ്സ് പള്ളി വികാരി ആയും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

എംഎസ്എഫ് എസ് സഭ അംഗമായ ഫാ. വിൽ‌സൺ, കോട്ടയം അയർക്കുന്നം, ആറുമാനൂർ സ്വദേശിയായാണ് . ദീർഘനാളുകളായി ചികിത്സയിലായിരുന്നു.

അച്ചന്‍റെ നിര്യാണത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുശോചിച്ചു. അച്ചന്‍റെ ആത്മ ശാന്തിക്കായി പ്രാർഥിക്കുന്നതായി രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ . ആന്‍റണി ചുണ്ടെലിക്കാട്ട് അറിയിച്ചു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ