തങ്കമ്മ തോമസ് കമ്മട്ടിൽ നിര്യാതയായി
Monday, September 16, 2019 10:44 PM IST
വൈക്കം: കാർഷിക വികസന ബാങ്ക് ഡയറക്ടറും ടിവി പുരം പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറുമായിരുന്ന ചെമ്മനത്തുകര പരേതനായ തോമസ് കമ്മട്ടിലിന്‍റെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. സംസ്കാരം സെപ്. 17 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വൈക്കം സെൻറ് ജോസഫ് ഫൊറോന പള്ളിയിൽ. പരേത ആർപ്പൂക്കര ചാവറ കുടുംബാംഗം.

മക്കൾ: സെലീനാമ്മ, ലിസമ്മ ഇളന്പാശേരിൽ (ജർമനി), ലാലമ്മ, മാത്യു കമ്മട്ടിൽ (കാത്തലിക് സിറിയൻ ബാങ്ക്, ഞീഴൂർ), ചാക്കോ തോമസ് (എസ്ബിഐ വൈക്കം), തങ്കച്ചൻ (പ്ലാൻറർ, ക്ഷിമോഗ), റോസ്ലിൻ, ജോർജ് (വികെ ടെസ്റ്റൈൽസ്), ജോണ്‍സണ്‍(എവണ്‍ ലോണ്‍ഡ്രി), ജോസ്മോൻ (റോം).

മരുമക്കൾ: പരേതനായ ജോണപ്പൻ മാണിക്കനാംപറന്പിൽ (ഉദയംപേരൂർ), ബാബു ഇളന്പാശേരിൽ (കൊളോണ്‍, ജർമനി), കുട്ടിച്ചൻ മാങ്കൂട്ടത്തിൽ (കുറവിലങ്ങാട്), ഡോളി പന്തലാനിക്കൽ (മീനച്ചിൽ), മോളി വട്ടക്കുന്നേൽ (മൂവാറ്റുപുഴ), മേഴ്സി പഴേപുരയ്ക്കൽ (കുറുമൂള്ളൂർ), ടാജു ഫ്രാൻസിസ് പള്ളിപ്പാനത്ത് (പറവൂർ), ബിന്ദു തെക്കെതെരുവിൽ (പാലാ), ജെസി കോവാട്ട്, മണിമല (യുകെ), സെജി താന്നിനിൽക്കുന്നതിൽ (കുവൈറ്റ് എയർവെയ്സ്, കൊച്ചി).

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ