ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയുടെ "ഉത്സവ് 2019' സെപ്റ്റംബര്‍ 14 ന്
Thursday, September 12, 2019 4:13 PM IST
വിയന്ന: ഓസ്ട്രിയയിലെ മലയാളി സാംസ്‌കാരിക സംഘടനയായ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയുടെ 'ഉത്സവ് 2019' സെപ്റ്റംബര്‍ 14ന് നടക്കും. വിയന്നയിലെ ഇരുപത്തിരണ്ടാമത്തെ ജില്ലയിലെ കഗ്രാനിലുള്ള ഹൗസ് ദേര്‍ ബെഗെഗ്‌നുങില്‍ വൈകുന്നേരം 6 മുതലാണ് പരിപാടികള്‍.

ഓണ ആഘോഷങ്ങളും കലാസാംസ്‌കാരിക പരിപാടികളും ഭാരതത്തിന്‍റെ സ്വാതന്ത്ര്യ ദിനാചരണവും കോര്‍ത്തിണക്കി ആഘോഷിക്കുന്ന ഉത്സവ് 2018 ല്‍ ഓസ്ട്രിയയില്‍ നിന്നുള്ള പ്രമുഖർ പരിപാടികളില്‍ പങ്കെടുക്കും.

ആര്‍ബൈതര്‍ കാമറിന്‍റെയും ഫെഡറല്‍ ചേംബര്‍ ഓഫ് ലേബറിന്‍റേയും പ്രസിഡന്‍റ് റെനാറ്റെ അന്‍ഡെറ്ല്‍ മുഖ്യ അതിഥിയാകും. ജില്ലാഭരണാധികാരി ഏണസ്റ്റ് നെവ്രിവിയും പങ്കെടുക്കും. മലയാളികളുടെ തനിമ വിളിച്ചോതുന്ന സാംസ്‌കാരിക കലാവിരുന്നിനൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ പ്രകടനത്തിനും ഉത്സവ് വേദിയാകും.

പ്രവേശനം സൗജന്യമായ കലാസന്ധ്യയിലേയ്ക്ക് ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

റിപ്പോർട്ട്:ജോബി ആന്‍റണി