നഴ്സിംഗ് രജിസ്ട്രേഷൻ; ഓസ്ട്രേലിയയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മാനേജ്‌മെന്‍റിന് അംഗീകാരം
Monday, August 26, 2019 7:44 PM IST
മെൽബൺ: ഓസ്‌ട്രേലിയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന
നഴ്‌സുമാർക്ക് രജിസ്ട്രേഷന് വേണ്ടിയുള്ള മൂന്നു മാസത്തെ EPIQRN പ്രോഗ്രാമിന് ( Entry Program for Internationlly Qualified Registered Nurses ) ഓസ്‌ട്രേലിയിലെ പ്രമുഖ മലയാളി നഴ്സിംഗ് സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മാനേജ്‌മെന്‍റിന് വീണ്ടും അംഗീകാരം ലഭിച്ചു.

സെപ്റ്റംബർ മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് കോളജിന്‍റെ സിഇഒ ബിജോ കുന്നും പുറത്ത് അറിയിച്ചു .

നിലവിൽ അയ്യായിരത്തോളം നഴ്‌സുമാരുടെ ഒഴിവുകൾ ഓസ്‌ട്രേലിയിൽ ഉള്ളതായിട്ടാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത് .ബി എസ് സി നഴ്സിംഗ് ബിരുദവും IELTS സെവൻ സ്കോറും ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.

വിവരങ്ങൾക്ക്: 61430959886.

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ