മം​ഗ​ളൂ​രു​വി​ൽ മലയാളി ഉൾപ്പെട്ട വ്യാ​ജ അ​ന്വേ​ഷ​ണ സം​ഘം പി​ടി​യി​ൽ
Saturday, August 17, 2019 8:48 PM IST
മം​ഗ​ളൂ​രു: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ട്ട വ്യാ​ജ അ​ന്വേ​ഷ​ണ സം​ഘം മം​ഗ​ളൂ​രു​വി​ൽ പി​ടി​യി​ൽ. അ​ഞ്ച് മ​ല​യാ​ളി​ക​ളും നാ​ല് ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്. നാ​ഷ​ണ​ൽ ക്രൈം ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ എ​ന്ന പേ​രി​ലാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​രു​ന്ന​ത്.

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്ത​വെ​യാ​ണ് വ്യാ​ജ അ​ന്വേ​ഷ​ണ സം​ഘം പി​ടി​യി​ലാ​യ​ത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നഗരത്തിൽ കേന്ദ്രസർക്കാരിന്‍റെ നെയിംപ്ലേറ്റോടെയെത്തിയ വാഹനം തടഞ്ഞു പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേർ ഓടി രക്ഷപെടാൻ ശ്രമിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്യുന്നതിനിടെയാണ് സംഘത്തലവൻ‌ മലയാളിയായ ടി. സാം പീറ്ററും മറ്റു രണ്ടുപേരും മംഗളൂരുവിലെ പമ്പ്‌വെല്ലിലുള്ള ലോഡ്ജിലുണ്ടെന്ന് വിവരം ലഭിച്ചത്. തുടർന്ന് ലോഡ്ജ് റെയ്ഡ് ചെയ്ത് ഇവരെയും പിടികൂടുകയായിരുന്നു.

ടി.കെ. ബൊപ്പണ്ണ, മദൻ, ചിന്നപ്പ, സുനിൽ രാജു, കോദണ്ഡരാമ, ജി. മൊയ്തീൻ‌, എസ്.എ.കെ. അബ്ദുൾ ലത്തീഫ് എന്നിവരാണ് സീം പീറ്ററിനൊപ്പം അറസ്റ്റിലായത്.
നാ​ഷ​ണ​ല്‍ ക്രൈം ​ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ബ്യൂ​റോ​യു​ടെ പേ​രി​ല്‍ ഹോ​ട്ട​ലി​ല്‍ മു​റി എ​ടു​ത്തു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഇവരിൽ നിന്ന് 22 റിവോൾവറുകൾ, വെടിയുണ്ടകൾ, 4.5 എംഎം പിസ്റ്റൾ, ലാപ്ടോപ്പ്, വോയിസ് റിക്കോർഡർ എന്നിവയും ഏതാനും രേഖകളും പിടിച്ചെടുത്തു. വ്യാ​ജ സ്റ്റി​ക്ക​റു​ക​ൾ പ​തി​പ്പി​ച്ച ഇ​വ​രു​ടെ വാ​ഹ​ന​വും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇവരുടെ കൈവശമുണ്ടായിരുന്നത് വ്യാജ തിരിച്ചറിയൽ രേഖകളും വിസിറ്റിംഗ് കാർഡുകളുമാണെന്ന് പോലീസ് പറഞ്ഞു. വൻകവർച്ചയാണ് സംഘം പദ്ധതിയിട്ടിരുന്നതെന്നാണ് സൂചനയെങ്കിലും പി​ടി​യി​ലാ​യ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളൊ​ന്നും പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.