ക്രൈസ്റ്റ് അക്കാഡമിയിൽ സാംസ്കാരികോത്സവം
Friday, August 16, 2019 11:07 PM IST
ബംഗളൂരു: ക്രൈസ്റ്റ് അക്കാഡമിയിൽ സാംസ്കാരികോത്സവം സംഘടിപ്പിച്ചു. സംഗമം, വിപഞ്ചിക എന്നീ പേരുകളിൽ ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിലായി നടന്ന പരിപാടിയിൽ റവ.ഡോ. സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. നൃത്തം, ഫാഷൻ ഷോ, ഫ്ളാഷ് മോബ്, സംഗീതം, സാഹിത്യം, നാടകം, പ്രസംഗം തുടങ്ങി വിവിധ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.