ജർമൻ പ്രതിരോധ മന്ത്രാലയം കണ്‍സൾട്ടസിക്കായി മുടക്കിയത് 155 മില്യൺ യൂറോ
Friday, August 9, 2019 8:54 PM IST
ബർലിൻ: ജർമൻ സർക്കാരിനു പ്രതിരോധ മേഖലയിൽ ഉപദേശം നൽകാൻ എത്ര
വിദഗ്ധരെ ആവശ്യമുണ്ട്? 155 മില്യൺ യൂറോ വിദഗ്ധരെ തീറ്റിപ്പോറ്റാൻ മാത്രം പ്രതിരോധ മന്ത്രാലയം ഉപയോഗിച്ചു എന്നറിയുന്പോഴാണ് ഈ ചോദ്യം ഉയരുന്നത്.

ഈ വർഷത്തിന്‍റെ ആദ്യ പകുതിയിൽ മാത്രമാണ് ഇത്രയും ഭീമമായ ചെലവ്
വന്നിരിക്കുന്നത്. 13 മറ്റു മന്ത്രാലയങ്ങൾ വിദഗ്ധോപദേശത്തിന് ആകെ ചെലവഴിച്ച
തുകയും ഇത്രയേ വരുന്നുള്ളൂ.

ഇടതുപക്ഷ എംപി മത്യാസ് ഹോൻ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ്
പാർലമെന്‍ററി ഡിഫൻസ് സെക്രട്ടറി തോമസ് സിൽബർഹോണ്‍ ഈ കണക്കുകൾ
വെളിപ്പെടുത്തിയത്.

പ്രതിരോധ വകുപ്പിന് പുറമേ നിന്ന് ഉപദേശങ്ങളും സേവനങ്ങളും സ്വീകരിക്കുന്നതിന്
പ്രത്യേകിച്ച് നിർവചനങ്ങളൊന്നും നിലവിലില്ലാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ
പണം അനുവദിക്കുന്നതിനു മാനദണ്ഡങ്ങളുമില്ലെന്ന് ധന മന്ത്രാലയവും
വ്യക്തമാക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ