വിനോദ് കുമാർ ഒതായോത്തിന് കരോട്ടയിൽ മാസ്റ്റർ ഓഫ് ദി ഇയർ പുരസ്കാരം
Saturday, August 3, 2019 6:09 PM IST
പ്രായിയ: ആഫിക്കൻ രാജ്യമായ കാപ് വേർഡിൽ നടന്ന വേൾഡ് കപ്പ് കരോട്ട ഫ്രീ സ്റ്റൈൽ ചാന്പ്യൻഷിപ്പിൽ മലയാളിയായ വിനോദ് കുമാർ ഒതായോത്തിന് മാസ്റ്റർ ഓഫ് ദി ഇയർ പുരസ്കാരം. ഇന്‍റർനാഷണൽ മാർട്ടിയൽ ആർട്സ് ഹാളിൽ നടന്ന അവാർഡുദാന ചടങ്ങിൽ വിനോദ് കുമാർ അവാർഡും വെള്ളി മെഡലും ഏറ്റുവാങ്ങി.

കാസർഗോഡ് സ്വദേശിയായ വിനോദ് കുമാർ കളരിപ്പയറ്റ് ഗുരുക്കളും കരോട്ടയിൽ അഞ്ചു തവണ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്. ഇപ്പോൾ സ്പെയിനിലെ ബാഴ്സലോണയിലാണ് താമസം. മലയാളി അസോസിയേഷൻ ബാഴ്സലോണ അംഗവുമാണ്.