സ്റ്റാഫോർഡ് ഷെയറിൽ വയനാട് സംഗമം ഏപ്രിൽ 26, 27, 28 തീയതികളിൽ
Wednesday, April 17, 2019 10:30 PM IST
സ്റ്റാഫോർഡ് ഷെയർ: കേരളത്തിലെ വയനാട് ജില്ലയിൽനിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ വയനാട് സംഗമം ഏപ്രിൽ 26, 27 28 (വെള്ളി, ശനി, ഞായർ) തീയതികളിൽ മിഡ് ലാൻഡസിലെ സ്റ്റാഫോർഡ് ഷെയറിലുള്ള ഡെൻസ്റ്റോൺ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.

26ന് വൈകുന്നേരം തുടങ്ങി 28ന് ഉച്ചയ്ക്ക് അവസാനിക്കുന്ന രീതിയിലാണ് സമയം. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ കൂട്ടായ്മക്ക് എത്തിച്ചേരും.

വിലാസം: Denstone College, Small Wood Manor, Uttoxeter, Post Code - ST14 8NS.

വിവരങ്ങൾക്ക്: റോസി മേക്കര 07843020249, എൽദോ 07828 561 036, പ്രിൻസ് 075 78 351 522.

റിപ്പോർട്ട്:ബെന്നി പെരിയപുറം