പാ​രീ​സി​ലെ നോ​ട്ര​ഡാം ക​ത്തീ​ഡ്ര​ലി​ൽ വ​ൻ തീ​പി​ടി​ത്തം
Tuesday, April 16, 2019 1:29 AM IST
പാ​രീ​സ്: 850 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള പാ​രീ​സി​ലെ പ്ര​ശ​സ്ത​മാ​യ നോ​ട്ര​ഡാം ക​ത്തീ​ഡ്ര​ലി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. പു​ന​ർ​നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നി​രു​ന്ന ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി മാ​റ്റി​വ​ച്ച​താ​യി അ​റി​യി​ച്ചു. വ​ള​രെ​യേ​റെ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ എ​ത്തി​ച്ചേ​രു​ന്ന ടൂ​റി​സ്റ്റ് കേ​ന്ദ്രം​കൂ​ടി​യാ​ണ് നോ​ട്ര​ഡാം ക​ത്തീ​ഡ്ര​ല്‍.

അ​തേ​സ​മ​യം, തീ​പി​ടി​ത്തം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തി​വി​ട്ടി​ട്ടി​ല്ല. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ഫ്രാ​ൻ​സി​ൽ നി​ര​വ​ധി പ​ള്ളി​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ സം​ഭ​വം ഇ​തു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.