ബെനിനില്‍ ഡബ്ല്യുഎംഎഫിന് പുതിയ പ്രൊവിന്‍സ്
Saturday, April 13, 2019 3:18 PM IST
പോര്‍ട്ട് നൊവൊ: പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്‍റെ പുതിയ പ്രൊവിന്‍സ് പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിനില്‍ നിലവില്‍ വന്നു. സംഘടനയുടെ ഉദ്ഘാടനം വാണിജ്യ തലസ്ഥാനമായ കോട്ടണുവില്‍ നടന്നു.

ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളികുന്നേല്‍ ഉദ്ഘാടനം നിര്‍വഹിച്ച സമ്മേളനത്തില്‍ ബെനിന്‍ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഷെമീര്‍ വെട്ടുവക്കട്ടില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

2008 മുതല്‍ നിലവിലുണ്ടായിരുന്ന ബെനിന്‍ മലയാളി അസോസിയേഷന്‍റെ അംഗങ്ങള്‍ എല്ലാവരേയും ഉള്‍പ്പെടുത്തി രൂപീകരിച്ച ഡബ്ല്യുഎംഎഫ് ബെനിന്‍ യൂണിറ്റില്‍ ജയിംസ് ഉമ്മന്‍ (പ്രസിഡന്‍റ്), ഹരിഷ് ജെ. നായര്‍ (വൈസ് പ്രസിഡന്‍റ്), ഡെന്നിസ് ബാബു (സെക്രട്ടറി), ഗ്രീനിഷ് മാത്യു വെട്ടിപ്ലാക്കല്‍ (ജോയിന്‍റ് സെക്രട്ടറി) , അരുണ്‍ കുമാര്‍ (ട്രഷറര്‍), കെ.പി. ജിതേഷ് (ചാരിറ്റി കോഓര്‍ഡിനേറ്റര്‍), ഉണ്ണികൃഷ്ണന്‍ കൈത്തോട്ട് (ബിസിനസ് ഫോറം കോഓര്‍ഡിനേറ്റര്‍), ജോവിന്‍ മാത്യു കളരിക്കല്‍ (മീഡിയ കോഓര്‍ഡിനേറ്റര്‍), ഹാരി ബോസ് (യൂത്ത് വിംഗ് കോഓര്‍ഡിനേറ്റര്‍), സൗമ്യ ഗ്രീനിഷ് വിമെന്‍സ് ഫോറം കോഓര്‍ഡിനേറ്റര്‍) എന്നിവരും നിധിന്‍ രാമന്തളി, ശോഭാരജ് നമ്പ്യാര്‍ , സിനോ, മെറിന്‍ ജോവിന്‍ തുടങ്ങിയര്‍ എക്‌സിക്യൂട്ടീവ് മെംബര്‍മാരായും എം.ജി അശോക്, ബോബന്‍ ഐപ് എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.

സംഘടനയുടെ ഭാവിപരിപാടികളായ രക്തദാനം, അനാഥാലയങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും ഉള്ള സഹായങ്ങള്‍ തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനങ്ങളും വിഷു, റംസാന്‍ , ഓണം , കേരള ദിനം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളെയും കുറിച്ചുള്ള രൂപരേഖയും മീഡിയ കോര്‍ഡിനേറ്റര്‍ ജോവന്‍ മാത്യു സമ്മേളനത്തില്‍ അവതരിപ്പിച്ചു.

സെക്രട്ടറി ഡെന്നിസ് ബാബു നന്ദി പറഞ്ഞു. അത്താഴ വിരുന്നോടെ സമ്മേളനം സമാപിച്ചു.

റിപ്പോർട്ട്: വർഗീസ് ഫിലിപ്പോസ്