മ​ത്തി​ക്ക​രെ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Tuesday, January 15, 2019 1:18 AM IST
ബം​ഗ​ളൂ​രു: മ​ത്തി​ക്ക​രെ സെ​ൻ​റ് സെ​ബാ​സ്റ്റ്യ​ൻ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. ജ​നു​വ​രി 11ന് ​വൈ​കു​ന്നേ​രം 5.15ന് ​വി​കാ​രി ഫാ. ​മാ​ത്യു പ​ന​യ്ക്ക​കു​ഴി സി​എം​എ​ഫ് തി​രു​നാ​ളി​നു കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ന​ട​ന്ന ദി​വ്യ​ബ​ലി​ക്കും നോ​വേ​ന​ക്കും ഫാ. ​ഡാ​നി​ഷ് മ​ഞ്ഞ​ളി സി​എം​എ​ഫ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് ​ഇ​ട​വ​ക​യി​ലെ മു​തി​ർ​ന്ന പൗ​ര·ാ​ർ​ക്കും രോ​ഗി​ക​ൾ​ക്കു​മാ​യി ന​ട​ന്ന പ്ര​ത്യേ​ക ദി​വ്യ​ബ​ലി​ക്ക് വി​കാ​രി ഫാ. ​മാ​ത്യു പ​ന​യ്ക്ക​കു​ഴി സി​എം​എ​ഫ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വൈ​കു​ന്നേ​രം 5.30ന് ​ദി​വ്യ​ബ​ലി​ക്കും നോ​വേ​ന​ക്കും ഫാ.​ജോ​യ് പു​തു​ശേ​രി മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു.

ജ​നു​വ​രി 19ന് ​ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് അ​ന്പെ​ടു​ക്ക​ൽ. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 20ന് ​രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി​ക്കു ശേ​ഷം ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് അ​ന്പെ​ടു​ക്ക​ൽ. വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ട് ന​ഗ​രം​ചു​റ്റി പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് ആ​റി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കു ഫാ. ​പോ​ൾ പൂ​വ​ത്തി​ങ്ക​ൽ സി​എം​ഐ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​സ​ജി പ​രി​യ​പ്പ​നാ​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ല്കും.

ശ​നി, ഞാ​യ​ർ ദി​ന​ങ്ങ​ളി​ൽ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ അ​ന്പെ​ടു​ക്കു​വാ​നും അ​ടി​മ​വ​യ്ക്കു​വാ​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. 21നു ​രാ​വി​ലെ ഇ​ട​വ​ക​യി​ലെ മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​യാ​ച​ര​ണം, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം എ​ന്നി​വ​യും തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക​ലും ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​മാ​ത്യു പ​ന​യ്ക്ക​ക്കു​ഴി സി​എം​എ​ഫ്, സ​ഹ​വി​കാ​രി ഫാ. ​റോ​ബി​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ സി​എം​എ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.