ബം​ഗ​ളൂ​രു​വി​ൽ പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണം; നിശാപാ​ർ​ട്ടി​ക​ൾക്ക് ക​ർ​ശ​ന മാ​ർ​ഗ​നി​ർ​ദേ​ശം
Tuesday, December 26, 2023 5:35 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ പു​തു​വ​ത്സ​രആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ. നിശാപാ​ർ​ട്ടി​ക​ൾ ഒ​രു​മ​ണി​ക്ക് അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

ക്ല​ബു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലു​മെ​ത്തു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചുവയ്ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.​സ​ഞ്ചാ​രി​ക​ളു​ടെ​യും സ്വ​ദേ​ശി​ക​ളു​ടെ​യും സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ.

മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്കും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കും എ​തി​രേ ക​ടു​ത്ത ന​ട​പ​ടി. പുതുവത്സര ത​ലേ​ന്ന് 48 ചെ​ക്ക്പ്പോ​സ്റ്റു​ക​ളാ​ണ് ബം​ഗ​ളൂ​രു​വി​ൽ പോ​ലീ​സ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ഗ​താ​ഗ​ത​കു​രു​ക്കും സു​ര​ക്ഷ​യും ക​ണ​ക്കി​ലെ​ടു​ത്ത് എം​ജി റോ​ഡ്, റ​സി​ഡ​ൻ​സി റോ​ഡ്, ച​ർ​ച്ച് സ്ട്രീ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​ത്രി എ​ട്ട് മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. 11 മു​ത​ൽ രാ​വി​ലെ ആ​റ് വ​രെ ന​ഗ​ര​ത്തി​ലെ ഫ്ലൈ​ഓ​വ​റു​ക​ളും അ​ട​ച്ചി​ടും.

പു​തു​വ​ത്സ​രആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​ത്തു​ന്ന സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ന​ഗ​ര​ത്തി​ൽ ഒ​രു ’സ്ത്രീ ​സു​ര​ക്ഷ ഐ​ല​ന്‍റ്’ ക്ര​മീ​ക​രി​ക്കും.

5200 കോ​ണ്‍​സ്റ്റ​ബി​ൾ​മാ​രെ​യും 1800 ഹെ​ഡ്കോ​ണ്‍​സ്റ്റ​ബി​ൾ​മാ​രെ​യും 600 എ​എ​സ്ഐ​മാ​രെ​യും 600 എ​സ്ഐ​മാ​രെ​യും 160 ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ​യും 45 എ​സി​പി മാ​രെ​യും 15 ഡി​സി​പി​മാ​രെ​യും ഒ​രു ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​റെ​യും ര​ണ്ട് അ​ഡീ​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ​മാ​രെ​യും സു​ര​ക്ഷ​ക്കാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.