യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ പ്ര​തി​ഷേ​ധി​ച്ചു
Wednesday, December 19, 2018 8:28 PM IST
ബം​ഗ​ളൂ​രു: പ​രി. യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യി​ലെ പൂ​ർ​വ​പി​താ​ക്ക·ാ​ർ വി​യ​ർ​പ്പൊ​ഴു​ക്കി നി​ർ​മി​ച്ച നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള പ​ള്ളി​ക​ൾ കൈ​യേ​റി, മൗ​ലി​ക അ​വ​കാ​ശ​മാ​യ ആ​രാ​ധ​ന​സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ക​യും ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ ശ​വ​സം​സ്കാ​രം ന​ട​ത്തു​വാ​നോ ക​ബ​റി​ട​ങ്ങ​ളി​ൽ പോ​യി പ്രാ​ർ​ഥി​ക്കു​വാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത വേ​ദ​നാ​ജ​ന​ക​മാ​യ അ​വ​സ്ഥ​ക്കെ​തി​രേ ബം​ഗ​ളൂ​രു യാ​ക്കോ​ബാ​യ സു​റി​യാ​നി വി​ശ്വാ​സി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു.

ഡി​സം​ബ​ർ 16 ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​ക്ക് ബം​ഗ​ളൂ​രു ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത പ​ത്രോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് തി​രു​മേ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ജോ​ണ്‍ ഐ​പ്പ് മ​ങ്ങാ​ട്ട്, ക​മാ​ൻ​ഡ​ർ റോ​ബി​ൻ മാ​ത്യു, ജ്യോ​തി​സ് മാ​ത്യു എ​ന്നി​വ​ർ സ​ഭ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു.

ആ​ക​മാ​ന സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ പ​രി. ഇ​ഗ്നാ​ത്തി​യോ​സ് അ​ഫ്രേം ദ്വി​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യോ​ടും പ്രാ​ദേ​ശി​ക ത​ല​വ​ൻ പ​രി. ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ക​തോ​ലി​ക്ക ബാ​വ​യോ​ടും ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി. പ​ത്രോ​സ് മോ​ർ ഒ​സ്താ​ത്തി​യോ​സ് തി​രു​മേ​നി​യോ​ടും സ​ഭ​യി​ലെ എ​ല്ലാ മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രോ​ടു​മു​ള്ള ഭ​ക്തി​യും വി​ധേ​യ​ത്വ​വും പ്ര​ഖ്യാ​പി​ക്കു​ക​യും ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് അ​ർ​ഹി​ക്കേ​ണ്ട നീ​തി യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യ്ക്ക് ല​ഭി​ക്കാ​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധ​വും ത​ങ്ങ​ളു​ടെ പ​ള്ളി​ക​ൾ കൈ​യേ​റു​ന്ന മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യോ​ടു​ള്ള നി​സ​ഹ​ര​ണ പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: ഫാ. ​ജോ​ണ്‍ ഐ​പ്പ്