തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, October 1, 2018 8:11 PM IST
ബം​ഗ​ളൂ​രു: ഹെ​ബ്ബ​ഗോ​ഡി പ​രി. വ്യാ​കു​ല​മാ​താ ഇ​ട​വ​ക​യി​ൽ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ൻ​റെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ൻ​റെ​യും തി​രു​നാ​ൾ സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ചു. സെ​പ്റ്റം​ബ​ർ 22ന് ​വൈ​കു​ന്നേ​രം ആ​റി​ന് ദി​വ്യ​ബ​ലി​ക്കും നൊ​വേ​ന​യ്ക്കും മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​റ​ണി ക​രി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പു​തി​യ​താ​യി പ​ണി​ക​ഴി​പ്പി​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ൻ​റെ ശി​ലാ ആ​ശീ​ർ​വാ​ദ​വും മാ​ർ ആ​ൻ​റ​ണി ക​രി​യി​ൽ നി​ർ​വ​ഹി​ച്ചു.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 23ന് ​വൈ​കു​ന്നേ​രം 4.15ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് മാ​ണ്ഡ്യ രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ന​ട​ന്നു. ച​ട​ങ്ങു​ക​ൾ​ക്ക് വി​കാ​രി ഫാ. ​ലാ​ലു ത​ട​ത്തി​ലാ​ങ്ക​ൽ എം​എ​സ്എ​ഫ്എ​സ് നേ​തൃ​ത്വം വ​ഹി​ച്ചു.