ബംഗളൂരു: ബംഗളൂരു മലയാളി ഫോറം കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മഡിവാള ഡീലറുമായി സഹകരിച്ച് സൗജന്യ ആയുർവേദ ക്യാന്പ് നടത്തി.
ഹൊസൂർ റോഡ്, മഡിവാളയിലുള്ള സെൻറ് ആൻറണീസ് ഫ്രയറി ചർച്ച് ഹാളിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ നടന്ന മെഡിക്കൽ ക്യാന്പ് ഫാ. അമൽദാസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് അഡ്വ. മെൻറോ ഐസക് അധ്യക്ഷനായിരുന്നു. മധു കലമാനൂർ, ഷിബു ശിവദാസ്, ചാർലി മാത്യു, രാജൻ കിഴുമുറി, രാമചന്ദ്രൻ, ഡോ. അന്പിളി, വിനോദ് എന്നിവർ പ്രസംഗിച്ചു. മുന്നൂറിലേറെപ്പേർ ക്യാന്പിന്റെ സേവനം പ്രയോജനപ്പെടുത്തി.
സൈമണ്‍ തലക്കോടൻ, പി.ജെ. ജോജോ, പ്രകാശ് തോമസ്, ഷാജി ദേവസി, ഗോപാലകൃഷ്ണൻ, സജീവ്, അജയ് കിരണ്‍ എന്നിവരും സീനിയർ ഫോറം, വനിതായൂത്ത് വിംഗ് പ്രവർത്തകരും ക്യാന്പിനു നേതൃത്വം നല്കി.