ന്യൂയോർക്കിൽ ബസ് മറിഞ്ഞ് അപകടം; അഞ്ച് മരണം, ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
Saturday, August 23, 2025 11:28 AM IST
വാഷിംഗ്ടൺ ഡിസി: നയാഗ്ര വെള്ളച്ചാട്ടം കണ്ട് മടങ്ങിയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അഞ്ച് പേർക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഇന്ത്യക്കാർ ഉൾപ്പെടെ 54 പേർക്ക് പരിക്കേറ്റു.
ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നും അധികൃതർ പറഞ്ഞു. ഇന്ത്യൻ, ചൈനീസ്, ഫിലിപ്പീൻസ് സ്വദേശികളായിരുന്നു ബസിൽ കൂടുതൽ ഉണ്ടായിരുന്നത്. നയാഗ്രയിൽ തിരിച്ച് ന്യൂയോർക്ക് സിറ്റിയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട് ബസ് റോഡിന് ഒരു വശത്തേക്ക് മറിയുകയായിരുന്നു. സംഭവം നടന്ന ഉടൻതന്നെ എല്ലാവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചുപേരുടെ ജീവൻ രക്ഷിക്കാനായില്ല.