കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
അനശ്വരം മാമ്പിള്ളി
Wednesday, August 20, 2025 6:33 AM IST
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് 79ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കേരള അസോസിയേഷൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിഇസി ഹാളിലായിരുന്നു ആഘോഷം നടത്തിയത്. കെഎജി പ്രസിഡന്റ് പ്രദീപ് നാഗനുലിൽ, ഐസിഇസി പ്രസിഡന്റ് നൈനാൻ മാത്യു എന്നിവർ സംസാരിച്ചു.
കെഎഡി സോഷ്യൽ ഡയറക്ടർ ജെയ്സി ജോർജ് നന്ദി പറഞ്ഞു. ഐസിഇസി കമ്മിറ്റിയംഗം പി ടി സെബാസ്റ്റ്യൻ, മുതിർന്ന അംഗം സണ്ണി ജേക്കബ്, ഗാർലൻഡ് സിറ്റി സീനിയർ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പി. സി മാത്യു, മുതിർന്ന മാധ്യമ പ്രവർത്തകൻ പി. പി ചെറിയാൻ, മുതിർന്ന അംഗങ്ങളായ സിജു വി ജോർജ്, ജോസ് കുഴിപ്പിള്ളി, മാധ്യമ പ്രവർത്തകരായ രാജു തരകൻ, ബാബു സൈമൺ, കൂടാതെ ബാബു മാത്യു, ജേക്കബ് സൈമൺ, കഐഡി കമ്മിറ്റിയംഗം വിനോദ് ജോർജ്, ടോമി കളത്തിവീട്ടിൽ തുടങ്ങി അമ്പതോളം അസോസിയേഷൻ അംഗങ്ങൾ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തു.