ഷിക്കാഗോ മലയാളി അസോസിയേഷൻ തെരഞ്ഞെടുപ്പ്: ജൂബി വള്ളിക്കളം പ്രസിഡന്റ് സ്ഥാനാർഥി
ജോഷി വള്ളിക്കളം
Monday, August 18, 2025 2:53 PM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2025 - 27 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർഥിയായി ജൂബി വള്ളിക്കളം മത്സരിക്കും. ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
ഇതുവരെ മൂന്ന് വനിതകള്‍ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റായിട്ടുണ്ടെങ്കിലും അവരാരും തെരഞ്ഞെടുപ്പ് നേരിട്ടിരുന്നില്ല. 25 വർഷത്തോളമായി ഷിക്കാഗോ മലയാളി അസോസിയേഷനിലെ സജീവ സാന്നിധ്യമാണ് ജൂബി വള്ളിക്കളം.
അസോസിയേഷന്റെ ബോർഡ് അംഗം, വിമൻസ് ഫോറം ചെയർപേഴ്സണ്‍, ഫോമയുടെ നാഷനൽ വിമൻസ് ഫോറം വൈസ് ചെയർപേഴ്സൺ, ജൂണിയർ അഫയേഴ്സ് കമ്മിറ്റി ചെയർ, നഴ്സസ് അസോസിയേഷന് സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ നേതൃത്വം വഹിച്ചിട്ടുണ്ട്.
കൂടാതെ, പല പരിപാടികളുടെ കോഓർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.