ഡി​ട്രോ​യി​റ്റ്: ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ് മി​ഷി​ഗ​ൺ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​സ​ർ​ഗോ​ഡ് എം​പി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന് മി​ഷി​ഗ​ണി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴി​ന് കാ​ന്‍റ​ൺ ഒ​തെ​ന്‍റി​ക്ക ഇ​ന്ത്യ​ൻ കു​സീ​നി​ൽ (Authentica Indian Cuisine, 42070 Ford Rd, Canton Township, MI 48187) ന​ട​ക്കു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.


ആ​നു​കാ​ലി​ക ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി അ​ദ്ദേ​ഹം ന​ട​ത്തു​ന്ന പ്ര​ഭാ​ഷ​ണം കേ​ൾ​ക്കു​വാ​നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നും ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ് മി​ഷി​ഗ​ൺ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.