സെന്റ് തോമസ് കോളജ് അലുംമ്നി അസോസിയേഷൻ അബുദാബി ചാപ്റ്ററിന് പുതിയ നേതൃത്വം
അനിൽ സി. ഇടിക്കുള
Wednesday, May 7, 2025 11:53 AM IST
അബുദാബി: കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുംമ്നി അസോസിയേഷൻ അബുദാബി ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അനിൽ സി. ഇടിക്കുള (പ്രസിഡന്റ്), സെബി സി. എബ്രഹാം ( വൈസ് പ്രസിഡന്റ്), അജു സൈമൺ (സെക്രട്ടറി), മാമ്മൻ ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി), ആൻസി ജോസഫ് (വനിതാ സെക്രട്ടറി), വിൻസൻ ജോർജ് (ട്രഷറർ), സുമി രൂപേഷ് (ആർട്ട്സ് ക്ലബ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.
അബുദാബി ചാപ്റ്ററിന്റെ 34-ാമത് വാർഷികയോഗത്തിൽ പ്രസിഡന്റ് ജേക്കബ് ജോർജ് അധ്യക്ഷത വഹിച്ചു. റവ. ജിജോ സി. ഡാനിയേൽ ഉദ്ഘാടനം നിർവഹിച്ചു. റവ. ബിജോ എബ്രഹാം, രക്ഷാധികാരി വി ജെ തോമസ്, സെക്രട്ടറി സുനിൽ തോമസ്, ട്രഷറർ രൂപേഷ് കുമാർ, ശ്യാം വി. ശശി, സീന മാത്യു എന്നിവർ സംസാരിച്ചു.
പൂർവ്വ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.