വാഷിംഗ്‌ടൺ ഡിസി: കേ​​​​ര​​​​ള​​​​ത്തി​​​​ൽ വേ​​​​രു​​​​ക​​​​ളു​​​​ള്ള വി​​​​വേ​​​​ക് രാ​​​​മ​​​​സ്വാ​​​​മി ലോ​​​​ക​​​​ത്തി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​സി​​​​രാ​​​​കേ​​​​ന്ദ്ര​​​​മെ​​​​ന്നു വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കാ​​​​വു​​​​ന്ന വൈ​​​​റ്റ്ഹൗ​​​​സി​​​​ലെ സു​​​​പ്ര​​​​ധാ​​​​ന പ​​​​ദ​​​​വി​​​​യി​​​​ലെ​​​​ത്തു​​​​ന്പോ​​​​ൾ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ​​​​ക്ക് അ​​​​ഭി​​​​മാ​​​​നി​​​​ക്കാ​​​​നേ​​​​റെ.

അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ശേ​​​​ഷി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നാ​​​​യി നി​​​​യു​​​​ക്ത പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് രൂ​​​​പീ​​​​ക​​​​രി​​​​ച്ച ‘ഡി​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് എ​​​​ഫി​​​​ഷെ​​​​ൻ​​​​സി’ എ​​​​ന്ന പു​​​​തി​​​​യ വ​​​​കു​​​​പ്പി​​​​നെ ന​​​​യി​​​​ക്കാ​​​​ൻ ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​ന്പ​​​​ന്ന​​​​നാ​​​​യ ഇ​​​​ലോ​​​​ൺ മ​​​​സ്കി​​​​നൊ​​​​പ്പ​​​​മാ​​​​ണ് വി​​​​വേ​​​​ക് രാ​​​​മ​​​​സ്വാ​​​​മി നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​ത​​​​ല​​​​ത്തി​​​​ലു​​​​ള്ള ഈ ​​​​വ​​​​കു​​​​പ്പു​​​​കൊ​​​​ണ്ട് ചെ​​​​ല​​​​വുചു​​​​രു​​​​ക്ക​​​​ൽ, ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ത​​​​ല ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​ണു ട്രം​​​​പ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

എ​​​​ഴു​​​​പ​​​​തു​​​​ക​​​​ളി​​​​ൽ പാ​​​​ല​​​​ക്കാ​​​​ട് വ​​​​ട​​​​ക്ക​​​​ഞ്ചേ​​​​രി​​​​യി​​​​ൽ​​​​നി​​​​ന്നു യു​​​​എ​​​​സി​​​​ൽ കു​​​​ടി​​​​യേ​​​​റി​​​​യ എ​​​​ൻ​​​​ജി​​​​നിയ​​​​ർ ഗ​​​​ണപ​​​​തി രാ​​​​മ​​​​സ്വാ​​​​മി​​​​യു​​​​ടെ​​​​യും ഡോ​​​​ക്ട​​​​ർ ഗീ​​​​ത രാ​​​​മ​​​​സ്വാ​​​​മി​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​യി ഒ​​​​ഹാ​​​​യോ​​​​യി​​​​ലെ സി​​​​ൻ​​​​സി​​​​നാ​​​​റ്റി​​​​യി​​​​ൽ 1985 ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്പ​​​​തി​​​​നാ​​​​ണു വി​​​​വേ​​​​ക് ജ​​​​നി​​​​ച്ച​​​​ത്.

പ​​​​ഠ​​​​ന​​​​ത്തി​​​​ൽ മി​​​​ക​​​​വ് പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്ന വി​​​​വേ​​​​ക്, സി​​​​ൻ​​​​സി​​​​നാ​​​​റ്റി ജെ​​​​സ്വി​​​​റ്റ് ഹൈ​​​​സ്കൂ​​​​ൾ, ഹാ​​​​ർ​​​​വാഡ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി, യേ​​​​ൽ ലോ ​​​​സ്കൂ​​​​ൾ എ​​​​ന്നി​​​​വിട​​​​ങ്ങ​​​​ളി​​​​ലാ​​​​യി വി​​​​ദ്യാ​​​​ഭ്യാ​​​​സം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി. യേ​​​​ലി​​​​ൽ​​​​വ​​​​ച്ചാ​​​​ണ് ഭാ​​​​വി​​​വ​​​​ധു​​​​വും സ​​​​ർ​​​​ജ​​​​നു​​​​മാ​​​​യ അ​​​​പൂ​​​​ർ​​​​വ തി​​​​വാരി​​​​യെ ക​​​​ണ്ടു​​​​മു​​​​ട്ടു​​​​ന്ന​​​​ത്.

2014ൽ ​​​​സ്ഥാ​​​​പി​​​​ച്ച റോ​​​​യി​​​​വ​​​​ന്‍റ് സ​​​​യ​​​​ൻ​​​​സ​​​​സ് എ​​​​ന്ന ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി ക​​​​ന്പ​​​​നി വി​​​​വേ​​​​കി​​​​ന് വ​​​​ലി​​​​യ സ​​​​ന്പ​​​​ത്ത് നേ​​​​ടി​​​​ക്കൊ​​​​ടു​​​​ത്തു. അ​​​​മേ​​​​രി​​​​ക്ക​​​​ൻ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​റ്റു​​​​ക​​​​ൾ ചെ​​​​ലു​​​​ത്തു​​​​ന്ന സ്വാ​​​​ധീ​​​​ന​​​​ത്തെ എ​​​​തി​​​​ർ​​​​ത്തു​​​​കൊ​​​​ണ്ടാ​​​​ണ് വി​​​​വേ​​​​ക് 2020ൽ ​​​​രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ന്ന​​​​ത്.


2023 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​കാ​​​​ൻ മ​​​​ത്സ​​​​രി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്, ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ നി​​​​ക്കി ഹേ​​​​ലി മു​​​​ത​​​​ലാ​​​​യ മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ളാ​​​​ണു വി​​​​വേ​​​​കി​​​​നൊ​​​​പ്പം മ​​​​ത്സ​​​​ര​​​​രം​​​​ഗ​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

ഗ​​​​ർ​​​​ഭ​ഛി​​​ദ്ര​​​​ത്തെ എ​​​​തി​​​​ർ​​​​ത്ത വി​​​​വേ​​​​ക്, വോ​​​​ട്ടിം​​​​ഗ് പ്രാ​​​​യം 25 ആ​​​​യി ഉ​​​​യ​​​​ർ​​​​ത്ത​​​​ണം, ജ​​​​ന​​​​ന​​​​ത്തി​​​​ലൂ​​​​ടെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ പൗ​​​​ര​​​​ത്വം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തു നി​​​​ർ​​​​ത്ത​​​​ണം തു​​​​ട​​​​ങ്ങി​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളാ​​​​ൽ വി​​​​വാ​​​​ദ​​​​ നാ​​​​യ​​​​ക​​​​നു​​​​മാ​​​​യി. ഫെ​​​​ഡ​​​​റ​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​ലെ 75 ശ​​​​ത​​​​മാ​​​​നം ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും പു​​​​റ​​​​ത്താ​​​​ക്കും, ഫെ​​​​ഡ​​​​റ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ എ​​​​ഫ്ബി​​​​ഐ, അ​​​​ണു​​​​ശ​​​​ക്തി റെഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മീ​​​​ഷ​​​​ൻ, വി​​​​ദ്യാ​​​​ഭ്യാ​​​​സവ​​​​കു​​​​പ്പ് എ​​​​ന്നി​​​​വ ഇ​​​​ല്ലാ​​​​താ​​​​ക്കും എ​​​ന്നൊ​​​​ക്കെ​​​​യാ​​​​യി​​​​രു​​​​ന്നു വി​​​​വേ​​​​കി​​​​ന്‍റെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ.

തു​​​​ട​​​​ക്ക​​​​ത്തി​​​​ലേ മെ​​​​ച്ച​​​​പ്പെ​​​​ട്ട പ്ര​​​​ക​​​​ട​​​​നം മൂ​​​​ലം ട്രം​​​​പി​​​​നു പോ​​​​ന്ന എ​​​​തി​​​​രാ​​​​ളി​​​​യാ​​​​ണ് വി​​​​വേ​​​​ക് എ​​​​ന്ന അ​​​​ഭി​​​​പ്രാ​​​​യം ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ അ​​​​യോ​​​​വ സം​​​​സ്ഥാ​​​​ന​​​​ത്തെ റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ കോ​​​​ക്ക​​​​സി​​​​ൽ നാ​​​​ലാം സ്ഥാ​​​​ന​​​​ത്താ​​​​യ​​​​തോ​​​​ടെ വി​​​​വേ​​​​ക് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​മോ​​​​ഹം ഉ​​​​പേ​​​​ക്ഷി​​​​ച്ച് ട്രം​​​​പി​​​​നു പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വി​​​​വേ​​​​ക് മി​​​​ടു​​​​ക്ക​​​​നാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് സു​​​​പ്ര​​​​ധാ​​​​ന പ​​​​ദ​​​​വി ന​​​​ല്കു​​​​മെ​​​​ന്നും ട്രം​​​​പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ടെ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

2015ലാ​യി​രു​ന്നു വി​വേ​കും അ​പൂ​ർ​വ​യും ത​മ്മി​ലു​ള്ള വി​വാ​ഹം. ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളു​ണ്ട്. ശ​ങ്ക​ർ എ​ന്നൊ​രു അ​നി​യ​നും വി​വേ​കി​നു​ണ്ട്.