മോദിക്ക് ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി
Friday, November 15, 2024 10:56 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരീബിയൻ ദ്വീപ് രാജ്യമായ ഡൊമിനിക്ക തങ്ങളുടെ പരമോന്നത ദേശീയ ബഹുമതിയായ ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ നൽകി ആദരിക്കും.
ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്താൻ മോദി കാണിക്കുന്ന താത്പര്യവും കോവിഡ് കാലത്ത് ഡൊമിനിക്കയ്ക്ക് നൽകിയ സേവനങ്ങളും പരിഗണിച്ചാണു പുരസ്കാരം നൽകാൻ തീരുമാനിച്ചത്.
ഈ മാസം 19 മുതൽ 21 വരെ ഗയാനയിലെ ജോർജ് ടൗണിൽ നടക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയിൽ കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പ്രസിഡന്റ് സിൽവാനി ബർട്ടൺ അവാർഡ് മോദിക്ക് സമ്മാനിക്കും.