നോ​ർ​ത്ത്‌​വാ​ലി (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന\​ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് നോ​ർ​ത്ത് വാ​ലി ക്യൂ​ൻ​സ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം.

2025 ജൂ​ലൈ​യി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സിന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ മാ​സ​ങ്ങ​ൾ​ക്കു മു​മ്പേ ആ​രം​ഭി​ച്ചി​രു​ന്നു. പെ​ൻ​സി​ൽ​വേ​നി​യ​യി​ലും ക​ണ​ക്ടി​ക്ക​ട്ടി​ലു​മു​ള്ള വി​വി​ധ ശ്രേ​ണി​യി​ലു​ള്ള ഹോ​ട്ട​ലു​ക​ളും റി​സോ​ർ​ട്ടു​ക​ളും ഭാ​ര​വാ​ഹി​ക​ൾ മു​ൻ​കൂ​ട്ടി കാ​ണു​ക​യും വി​ല​യി​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ സ​ഖ​റി​യ മാ​ർ നി​ക്ക​ളാ​വോ​സിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന്യൂജ​ഴ്‌​സി നോ​ർ​ത്ത് പ്ലെ​യി​ൻ​ഫീ​ൽ​ഡ് സെ​ന്റ് ബ​സേ​ലി​യോ​സ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ സെ​പ്റ്റംബ​ർ 15ന് ​കൂ​ടി​യ ആ​ലോ​ച​നാ​യോ​ഗ​ത്തി​ലാ​ണ് വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്ക് രൂ​പം ന​ൽ​കി​യ​ത്. ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഒ​രു സം​ഘം ന​വം​ബ​ർ 11ന് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു.

ഫാ. ജെ​റി വ​ർ​ഗീ​സ് (വി​കാ​രി) വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ഡോ. ​ഷെ​റി​ൻ എ​ബ്ര​ഹാം കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ സ്വാ​ഗ​തം ചെ​യ്തു. കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജെ​യ്‌​സ​ൺ തോ​മ​സ് (കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി), ജോ​ൺ താ​മ​ര​വേ​ലി​ൽ (ട്ര​ഷ​റ​ർ), ഫി​ലി​പ്പ് ത​ങ്ക​ച്ച​ൻ (ഫൈ​നാ​ൻ​സ് മാ​നേ​ജ​ർ), ഡോ. ​ഷെ​റി​ൻ എ​ബ്ര​ഹാം (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ലി​സ് പോ​ത്ത​ൻ (ജോ​യിന്‍റ് ട്ര​ഷ​റ​ർ), കൂ​ടാ​തെ നി​ര​വ​ധി സ​ബ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ടീ​മി​ലു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ കോ​ൺ​ഫ​റ​ൻ​സി​ൽ ഇ​ട​വ​ക അം​ഗ​ങ്ങ​ളു​ടെ ശ്ര​ദ്ധേ​യ​മാ​യ സാ​ന്നി​ധ്യം ഡോ. ​ഷെ​റി​ൻ ഓ​ർ​മിപ്പി​ക്കു​ക​യും ആ ​പാ​ര​മ്പ​ര്യം നി​ല​നി​ർ​ത്താ​ൻ അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.



കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സ്ഥ​ലം, തീ​യ​തി​ക​ൾ, പ്രാ​സം​ഗി​ക​ർ തു​ട​ങ്ങി​യ പൊ​തു​വാ​യ വി​വ​ര​ങ്ങ​ൾ ജെ​യ്‌​സ​ൺ തോ​മ​സ് ന​ൽ​കി. 2025 ജൂ​ലൈ ഒന്പത് മു​ത​ൽ 12 വ​രെ ക​ണ​ക്ടി​ക്ക​ട് സ്റ്റാം​ഫ​ർ​ഡി​ലെ ഹി​ൽ​ട്ട​ൺ സ്റ്റാം​ഫ​ർ​ഡ് ഹോ​ട്ട​ൽ & എ​ക്‌​സി​ക്യൂ​ട്ടീ​വ് മീ​റ്റിംഗ് സെ​ന്‍റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കു​ന്ന​ത്.

റ​വ. ഡോ. ​നൈ​നാ​ൻ വി. ​ജോ​ർ​ജ് (ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി, റ​വ. ഡോ. ​റ്റി​മ​ത്തി (ടെ​ന്നി), തോ​മ​സ് (നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ), റ​വ. ഡീ​ക്ക​ൻ ജോ​ൺ (ജോ​ഷ്വ) വ​ർ​ഗീ​സ്, (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന യൂ​ത്ത് മി​നി​സ്റ്റ​ർ), റ​വ. ഡീ​ക്ക​ൻ അ​ന്തോ​ണി​യോ​സ് (റോ​ബി), ആ​ന്‍റ​ണി (ടാ​ൽ​മീ​ഡോ- നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ൻ​സ് മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ) എ​ന്നി​വ​രാ​ണ് മു​ഖ്യ പ്രാ​സം​ഗി​ക​ർ.


"ന​മ്മു​ടെ പൗ​ര​ത്വം സ്വ​ർ​ഗ​ത്തി​ലാ​ണ്, അ​വി​ടെ​നി​ന്നു​ള്ള ഒ​രു ര​ക്ഷ​ക​നാ​യ ക​ർ​ത്താ​വാ​യ യേ​ശു​ക്രി​സ്തു​വി​നെ ഞ​ങ്ങ​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു'(​ഫി​ലി​പ്പി​യ​ർ 3:20) എ​ന്ന ബൈ​ബി​ൾ വാ​ക്യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ര​ദേ​ശി​യു​ടെ വ​ഴി എ​ന്ന​താ​ണ് കോ​ൺ​ഫ​റ​ൻ​സിന്‍റെ പ്ര​മേ​യം.

ബൈ​ബി​ൾ, വി​ശ്വാ​സം, പാ​ര​മ്പ​ര്യം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. ജോ​ൺ താ​മ​ര​വേ​ലി​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​പ്പോ​ൾ ഫി​ലി​പ്പ് ത​ങ്ക​ച്ച​ൻ സ്‌​പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യി​ച്ചു.

സ​മ്മേ​ള​ന​ത്തിന്‍റെ സ്മ​ര​ണാ​ർ​ഥം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​നെ​ക്കു​റി​ച്ച് റോ​ണ വ​ർ​ഗീ​സ് സം​സാ​രി​ച്ചു. ഓ​രോ വ​ർ​ഷ​വും ന​മ്മു​ടെ ഭ​ദ്രാ​സ​ന​ത്തിന്‍റെ അ​ന്ത​സ​ത്ത പ​ക​ർ​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ് സു​വ​നീ​ർ എ​ന്നും പ​ര​സ്യ​ങ്ങ​ൾ, ആ​ശം​സ​ക​ൾ, ലേ​ഖ​ന​ങ്ങ​ൾ, ക​ലാ​സൃ​ഷ്ടി​ക​ൾ എ​ന്നി​വ ന​ൽ​കി പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും റോ​ണ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഐ​റി​ൻ ജോ​ർ​ജ് മു​ൻ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സു​ക​ളി​ൽ പ​ങ്കെ​ടു​ത്ത അ​നു​ഭ​വം പ​ങ്കു​വയ്ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സി​ലെ പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ താ​ൻ സൃ​ഷ്ടി​ച്ച സൗ​ഹൃ​ദ​ങ്ങ​ളെ​ക്കു​റി​ച്ച് ഓ​ർ​മി​ക്കു​ക​യും ചെ​യ്തു.

സ്പോ​ൺ​സ​ർ​ഷി​പ്പു​ക​ൾ, സു​വ​നീ​ർ പ​ര​സ്യ​ങ്ങ​ൾ, ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ​യി​ലൂ​ടെ കോ​ൺ​ഫ​റ​ൻ​സി​നെ പി​ന്തു​ണ​ച്ച സ​ഭാം​ഗ​ങ്ങ​ളു​ടെ പേ​രു​ക​ൾ ഇ​ട​വ​ക അം​ഗ​വും മു​ൻ കോ​ൺ​ഫ​റ​ൻ​സ് ഭാ​ര​വാ​ഹി​യു​മാ​യ മാ​ത്യു വ​ർ​ഗീ​സ് വാ​യി​ച്ചു. 2025ലെ ​കോ​ൺ​ഫ​റ​ൻ​സി​നെ പി​ന്തു​ണ​യ്ക്കാ​ൻ ത​ങ്ങ​ളു​ടെ ഏ​റ്റ​വും മി​ക​ച്ച കാ​ൽ​വ​യ്പ് ന​ട​ത്താ​ൻ ഫാ. ജെ​റി വ​ർ​ഗീ​സ് ഇ​ട​വ​കാം​ഗ​ങ്ങ​ളെ ഉ​ദ്ബോ​ധി​പ്പി​ച്ചു.

സ​മ്മേ​ള​ന​ത്തി​ന്‍റെ പ്രോ​ത്സാ​ഹ​ന​ത്തി​നാ​യി ഭാ​ര​വാ​ഹി​ക​ൾ കോ​ൺ​ഫ​റ​ൻ​സ് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഷി​ബു ത​ര​ക​ൻ ന​ന്ദി പ​റ​ഞ്ഞു. കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് വി​കാ​രി​യും ഇ​ട​വ​കാം​ഗ​ങ്ങ​ളും ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​നും ഉ​ദാ​ര​മാ​യ സ​ഹ​ക​ര​ണ​ത്തി​നും കോ​ൺ​ഫ​റ​ൻ​സ് ടീം ​ന​ന്ദി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോഓ​ർ​ഡി​നേ​റ്റ​ർ (ഫോ​ൺ: 914 806 4595), ജെ​യ്‌​സ​ൺ തോ​മ​സ്, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ: 917 612 8832), ജോ​ൺ താ​മ​ര​വേ​ലി​ൽ, കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ (ഫോ​ൺ: 917 533 35666).