ഫിലാഡൽഫിയ സ്നേഹതീരത്തിന് ആവേശോജ്വല തുടക്കം
ഷിബു വർഗീസ് കൊച്ചുമഠം
Tuesday, November 12, 2024 4:45 PM IST
ഫിലാഡൽഫിയ: ഫിലാഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളികളുടെ പരസ്പര സഹകരണത്തിനും സൗഹൃദത്തിനും സഹായങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട് രൂപീകൃതമായ സൗഹൃദ സംഗമ കൂട്ടായ്മയായ സ്നേഹതീരം - സൗഹൃദ കൂട്ടായ്മയുടെ ഔപചാരിക ഉദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും സംഘടിപ്പിച്ചു.
ഈ മാസം ഒന്നിന് രാവിലെ 11.30 മുതൽ ക്രൂസ്ടൗണിലുള്ള മയൂര റസ്റ്റോറന്റ് ഹാളിൽ വച്ചാണ് പരിപാടി നടന്നത്. രാവിലെ 11.30ന് ആരംഭിച്ച രജിസ്ട്രേഷനെ തുടർന്ന് കൃത്യം 12ന് പ്രോഗ്രാമിന് തുടക്കം കുറിച്ചു. സൂസൻ ഷിബു വർഗീസിന്റെ പ്രാർഥനാ ഗാനത്തോട് പരിപാടിക്ക് തുടക്കമായി.
സ്നേഹതീരം സൗഹൃദ കൂട്ടായ്മയുടെ ഉത്ഭവസമയത്ത് ഉണ്ടായിരുന്നവർ, കൂട്ടായ്മയിലെ സീനിയേഴ്സ്, വനിതാ വിഭാഗം എന്നിവർ ചേർന്ന് നിറദീപം തെളിയിച്ച് സ്നേഹതീരം സൗഹൃദ വേദിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചപ്പോൾ അത് ചരിത്രത്താളുകളിലെ വേറിട്ട അനുഭവമായി മാറി.
അനേകം മലയാളി സംഘടനകളുള്ള ഫിലാഡൾൽഫിയയിൽ എന്തിനാണ് ഈ സൗഹൃദ കൂട്ടായ്മയെന്നും എന്താണ് ഇതിന്റെ ഉദ്ദേശശമെന്നും എങ്ങനാണ് ഈ കൂട്ടായ്മ മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും സ്നേഹത്തണലിന്റെ സ്ഥാപക നേതാവ് ഷിബു വർഗീസ് കൊച്ചുമഠം വിവരിച്ചു.
പ്രോഗ്രാം നിയന്ത്രിച്ച എം.സി. രാജു ശങ്കരത്തിൽ പ്രോഗ്രാമിന്റെ വിജയത്തിന്റെ പ്രധന ഘടകമായിരുന്നു. ഉദ്ഘാടനത്തിനു ശേഷം നടന്ന കുടുംബ പരിചയപ്പെടൽ ചടങ്ങ്, ഈ കൂട്ടായമയുടെ അതി പ്രധന ഭാഗമായിരുന്നു. എല്ലാവരും അവരവരെ വിശദമായി സദസിനു സ്വയം പരിചയപ്പെടുത്തി.
ആശംസാ പ്രസംഗ വേളയിൽ ഈ കൂട്ടായ്മയുടെ തുടക്കം മുതൽ ഇതിന്റെ വിജയത്തിനായി കൂടെനിന്ന അനൂപ് തങ്കച്ചന്റെ ആശംസാ പ്രസംഗം വളരെ ഹൃദയസ്പർശിയായിരുന്നു. സെബാസ്റ്റ്യൻ മാത്യു, ജോബി ജോസഫ്, പാസ്റ്റർ ഡാനിയേൽ ജോസഫ്, ജോജി പോൾ, എന്നിവർ ആശംസകൾ നേർന്നു.
ജോൺ കോശി, ഗ്ലാഡ്സൺ മാത്യു, തോമസ് ചാക്കോ, ജിനോ ജോർജ് ജേക്കബ്, സൂസൻ ഷിബു വർഗീസ് എന്നിവരുടെ ഗാനങ്ങൾ പരിപാടിക്ക് കൊഴുപ്പേകി.
ഫിലാഡൽഫിയായിൽ സ്ഥിര താമസമാക്കിയ എകദേശം 70 മലയാളി ഫാമിലിയുടെ സ്നേഹക്കൂട്ടായ്മയായി ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ സ്നേഹതീരം വളർന്നുകഴിഞ്ഞു എന്നത് സംഘാടകരിൽ കൂടുതൽ ആവേശവും പ്രതീക്ഷയും നൽകുന്നു.
ഇരുപതിലധികം വനിതകൾ കൂട്ടായ്മയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. സ്നേഹതീരം വനിത വിഭാഗം എന്ന സ്ത്രീകളുടെ മാത്രം കൂട്ടായ്മ തദവസരത്തിൽ നിലവിൽ വരികയും ചെയ്തു. ഇതിൽ, സോഫി സെബാസ്റ്റ്യൻ, ടോംസി ജോജി, ജിഷ കോശി, ഷെറിൻ അനൂപ്, സുനിത ബിജു, ദീപ സരൺ, സുജ കോശി എന്നിവരുടെ നേതൃത്വ സേവനങ്ങൾ എടുത്തു പറയേണ്ടതാണ്.
ഷിബു വർഗീസ് കൊച്ചുമഠവും ഏതാനും ചില മലയാളി സൗഹൃദവലയങ്ങലും ചേർന്ന് സെപ്റ്റംബർ 14ന് ഒത്തുകൂടിയ ഓണാഘോഷ വേളയിലെ സഭാഷണങ്ങൾക്കിടയിലാണ് സ്നേഹതീരം കൂട്ടായ്മയ്ക്ക് രൂപം കൊടുത്തത്.
ക്രിസ്മസ് - ന്യൂഇയർ പരിപാടികൾ ജനുവരി നാലിന് രാവിലെ 11 മുതൽ അതി ഗംഭീര പരിപാടികളോട് മയൂര റസ്റ്റോറന്റ് ഹാളിൽ വച്ചു നടത്തുവാൻ തീരുമാനിച്ചതായി ഷിബു വർഗീസ് കൊച്ചുമഠം, അനുപ് തകച്ചൻ, ജോൺ കോശി, കൊച്ചുകോശി ഉമ്മൻ, ജോജി പോൾ, തോമസ് ചാക്കോ, സെബാസ്റ്റ്യൻ മാത്യു, ബിജു എബ്രഹാം, സുനിത തോമസ്, സുജ കോശി, ഷെറിൻ, സോഫി, ജിഷ ജോൺ എന്നവർ പത്രസമ്മേളനത്തിൽ അറിയിച്ചു.