വാ​ഷിം​ഗ്ട​ൺ: വ്യ​വ​സാ​യ പ്ര​മു​ഖ​നും ലോ​ക​ത്തെ അ​തി​സ​മ്പ​ന്ന​നു​മാ​യ ഇ​ലോ​ൺ മ​സ്‌​കി​ന് നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ സ​ർ​ക്കാ​രി​ൽ സു​പ്ര​ധാ​ന ചു​മ​ത​ല. ഇ​ന്ത്യ​ൻ വം​ശ​ജ​ൻ വി​വേ​ക് രാ​മ​സ്വാ​മി​ക്കൊ​പ്പം കാ​ര്യ​ക്ഷ​മ​താ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യാ​ണ് മ​സ്കി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സ​ർ​ക്കാ​രി​ന്‍റെ ചെ​ല​വ് കു​റ​യ്ക്കാ​നും കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നു​മാ​ണ് ട്രം​പി​ന്‍റെ തീ​രു​മാ​നം. ചെ​ല​വ് കു​റ​യ്ക്ക​ൽ ന​ട​പ്പാ​ക്കി​യാ​ൽ അ​മേ​രി​ക്ക​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ക്കാ​ര്യം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.


പു​തി​യ ട്രം​പ് കാ​ബി​ന​റ്റി​ൽ പീ​റ്റ​ർ ഹെ​ഗ്സെ​ത്ത് പു​തി​യ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കും. അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത മാ​ധ്യ​മ സ്ഥാ​പ​ന​മാ​യ ഫോ​ക്സ് ന്യൂ​സ് അ​വ​താ​ര​ക​നാ​യ പീ​റ്റ​ർ ഹെ​ഗ്സെ​ത്ത് മു​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ജോ​ൺ റാ​റ്റ്ക്ലി​ഫി​നെ പു​തി​യ സി​ഐ​എ ഡ​യ​റ​ക്ട​റാ​യും തീ​രു​മാ​നി​ച്ചു.