ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ട്രാ​ഫി​ക് തി​ര​ക്കു​ക​ളി​ൽ അ​ക​പ്പെ​ടാ​തെ ഇ​നി ടാ​ക്സി​യി​ൽ പ​റ​ക്കാം. ഹെ​ലി​കോ​പ്റ്റ​ർ പോ​ലെ പ​റ​ക്കു​ന്ന ഇ​ല​ക്‌​ട്രി​ക് ഫ്ളൈ​യിം​ഗ് ടാ​ക്സി​ക​ൾ താ​മ​സി​യാ​തെ ബം​ഗ​ളൂ​രു​വി​ൽ യാ​ഥാ​ർ​ഥ്യ​മാ​കും.

ബം​ഗ​ളൂ​രു ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് ലി​മി​റ്റ​ഡും സ​ര​ള ഏ​വി​യേ​ഷ​നും ചേ​ര്‍​ന്ന് കെം​പ​ഗൗ​ഡ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ഇ​ല​ക്ട്രോ​ണി​ക്സ് സി​റ്റി​യി​ലേ​ക്കാ​ണ് ഫ്‌​ളൈ​യിം​ഗ് ടാ​ക്സി സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പ​റ​ന്നു​യ​ർ​ന്നാ​ൽ ഇ​ല​ക്ട്രോ​ണി​ക്സ് സി​റ്റി​യി​ലേ​ക്കു​ള്ള 52 കി​ലോ​മീ​റ്റ​ർ ദൂ​രം വെ​റും 20 മി​നി​റ്റി​നു​ള്ളി​ൽ താ​ണ്ടാ​ൻ ക​ഴി​യും. ഒ​രേ​സ​മ​യം ഏ​ഴു പേ​ർ​ക്ക് ഇ​തി​ൽ യാ​ത്ര ചെ​യ്യാം. വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും ക​ന്പ​നി ല​ക്ഷ്യ​മി​ടു​ന്നു.


പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​കാ​ന്‍ ര​ണ്ടു മു​ത​ല്‍ മൂ​ന്നു വ​ര്‍​ഷം​വ​രെ​യെ​ടു​ക്കും. ബം​ഗ​ളൂ​രു​വി​നു പു​റ​മെ, രാ​ജ്യ​ത്തെ തി​ര​ക്കേ​റി​യ ന​ഗ​ര​ങ്ങ​ളാ​യ മും​ബൈ, ഡ​ല്‍​ഹി, പു​നെ എ​ന്നി​വി​ട​ങ്ങ​ളി​ലും ഫ്ളൈ​യിം​ഗ് ടാ​ക്സി സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ ക​ന്പ​നി പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്.

വേ​ഗ​മേ​റി​യ​തും വൃ​ത്തി​യു​ള്ള​തും കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​വു​മാ​യ യാ​ത്ര ഒ​രു​ക്കു​ന്ന​തി​ലൂ​ടെ ന​ഗ​ര​യാ​ത്ര​യി​ൽ വ​ൻ മാ​റ്റം വ​രു​മെ​ന്നു ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.