മെ​ല്‍​ബ​ൺ: നോ​ര്‍​ത്ത്സൈ​ഡ് മെ​ല്‍​ബ​ണ്‍ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാലാമ​ത് സിം​ഗ് ഹോം​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ര്‍​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച(ഓ​ഗ​സ്റ്റ് 10) അ​ള്‍​ട്ടോ​ണ സ്പോ​ട്സ് പോ​യി​ന്‍റ് സ്റ്റേ​ഡി​യ​ത്തി​ല്‍ വ​ച്ചു ന​ട​ക്കും.

മെ​ല്‍​ബ​ണി​ല്‍ ആ​ദ്യ​മാ​യാ​ണ് വ​നി​ത​ക​ള്‍​ക്കു​ള്‍​പ്പെ​ടെ നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മെ​ഗാ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് എ​ന്‍​എം​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു വ​ര്‍​ക്കി, ടൂ​ര്‍​ണ​മെ​ന്‍റ് ക​ണ്‍​വീ​ന​ര്‍ ഡോ. ​സു​ധീ​ഷ് സു​ധ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

വ​യ​നാ​ട്ടി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി എ​ന്‍​എം​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശേ​ഖ​രി​ക്കു​ന്ന ഫ​ണ്ടി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ടു​ര്‍​ണ​മെ​ന്‍റി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കും.


18, 35, 45 എന്നീ വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്കും വ​നി​ത​ക​ള്‍​ക്കു​മാ​യി നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ഡ​ബി​ള്‍​സ് മ​ത്സ​ര​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 160ഓ​ളം താ​ര​ങ്ങ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ള്‍​ക്ക് കാ​ഷ് പ്രൈ​സും ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കും.

ഡോ. ​സു​ധീ​ഷ് സു​ധ​ന്‍, റി​ക്കി താ​ന്നി​ക്ക​ല്‍, ജോ​ബി​ന്‍ പു​ത്ത​ന്‍, ജി​ലേ​ഷ് ബാ​ല​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 40 ഓ​ളം അം​ഗ​ങ്ങ​ളു​ള്ള എ​ന്‍​എം​സി​സി ടൂ​ര്‍​ണ​മെ​ന്‍റ് ക​മ്മി​റ്റി മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി.