കാ​ൻ​ബ​റ: മു​ത​ല​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചു​വെ​ന്നു സം​ശ​യി​ക്കു​ന്ന പ​ന്ത്ര​ണ്ടു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ഓ​സ്ട്രേ​ലി​യ​ൻ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. നോ​ർ​ത്തേ​ൺ ടെ​റി​ട്ട​റി​യി​ലെ ഡാ​ർ​വി​ൻ ന​ഗ​ര​ത്തി​ന​ടു​ത്ത് ചൊ​വ്വാ​ഴ്ച​യാ​ണു ബാ​ല​നെ കാ​ണാ​താ​യ​ത്.

ഇ​വി​ടെ മു​ത​ല​യെ ക​ണ്ടി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സി​നൊ​പ്പം പ്ര​ദേ​ശ​വാ​സി​ക​ളും തെ​ര​ച്ചി​ലി​ൽ പ​ങ്കു​ചേ​ർ​ന്നു. ഉ​പ്പു​വെ​ള്ള​ത്തി​ൽ ജീ​വി​ക്കു​ന്ന മു​ത​ല​ക​ളെ ഓ​സ്ട്രേ​ലി​യ​യു​ടെ വ​ട​ക്ക​ൻ ഭാ​ഗ​ത്തു​ട​നീ​ളം ക​ണ്ടു​വ​രു​ന്ന​താ​ണ്.


അ​ന്യം​നി​ന്നു​പോ​കു​മെ​ന്നു ക​രു​തി​യ ഇ​വ 1970ലെ ​വേ​ട്ട​നി​രോ​ധ​ന​ത്തി​നു​ശേ​ഷം പെ​രു​കി. ഇ​ന്ന് നോ​ർ​ത്തേ​ൺ ടെ​റി​ട്ട​റി​യി​ൽ ഒ​രു ല​ക്ഷ​ത്തി​ന​ടു​ത്ത് മു​ത​ല​ക​ളു​ണ്ട്. മു​ത​ല​ക​ൾ മ​നു​ഷ്യ​നെ ആ​ക്ര​മി​ക്കു​ന്ന​ത് പ​തി​വു സം​ഭ​വ​മ​ല്ല.