സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ആ​ർ​ട്ടി​സ്റ്റി​ക് റോ​ള​ർ സ്ക്കേ​റ്റിം​ഗി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി​ക്ക് ഉ​ജ്വ​ല വി​ജ​യം. ലി​വ​ർ​പൂ​ളി​ൽ ന​ട​ന്ന ദേ​ശീ​യ മ​ൽ​സ​ര​ത്തി​ൽ ജൂ​വ​ന​യി​ൽ വി​ഭാ​ഗ​ത്തി​ൽ എ​ലൈ​ൻ മേ​രി ലി​ജോ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ​പ്പോ​ൾ ഇ​ന്ത്യ​ൻ ജ​ന​ത​യ്ക്കാ​തെ അ​ത് അ​ഭി​മാ​ന​മാ​യി.

മെ​ൽ​ബ​ൺ മ​ക്കി​ന​ൻ സെ​ക്ക​ൻ​ഡ​റി കോ​ളേ​ജി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി എ​ലൈ​ൻ ര​ണ്ട് വ​ർ​ഷ​മാ​യി വി​ക്ടോ​റി​യ സ്റ്റേ​റ്റ് ചാ​മ്പ്യ​നാ​ണ്. ഗ്രേ​ഡ് 2 തൊ​ട്ടേ ദു​ഷ്ക​ര​മാ​യ സോ​ളോ ഫ്രീ ​ഡാ​ൻ​സ് സ്കേ​റ്റിം​ഗി​ൽ പ​രി​ശീ​ല​ന​വും ന​ട​ത്തി വ​രു​ക​യാ​ണ് മെ​ൽ​ബ​ൺ സ്കൈ​റ്റ് ഹൗ​സ് ക്ല​ബ് അം​ഗ​മാ​യ ഈ ​കൊ​ച്ചു മി​ടു​ക്കി.


മെ​ൽ​ബ​ണി​ലെ മ​ക്കി​ന​ണി​ൽ താ​മ​സി​ക്കു​ന്ന ഐ​ടി പ്ര​ഫ​ഷ്ണ​ലു​ക​ളാ​യ ലി​ജോ ജോ​ൺ ഏ​നെ​ക്കാ​ട്ട് (ആ​യൂ​ർ, കൊ​ല്ലം), അ​നു​മോ​ൾ എ​ൽ​സ ജോ​ൺ കൂ​ട്ടി​യാ​നി​യി​ൽ (ചെ​മ്മ​ല​മ​റ്റം, കോ​ട്ട​യം) എ​ന്നി​വ​രാ​ണ് മാ​താ​പി​താ​ക്ക​ൾ. ജോ​ആ​ൻ അ​ന്ന, ഇ​യാ​ൻ ജോ​ൺ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളും.

പ​ഠ​ന​ത്തി​നൊ​പ്പം പ​രി​ശീ​ല​നം തു​ട​രു​ന്ന​തി​നോ​ടൊ​പ്പം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് എ​ലൈ​ൻ പ​റ​യു​ന്നു.