സി​ഡ്നി: അ​ന്താ​രാ​ഷ്‌​ട്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വി​സ ഫീ​സ് ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​പ്പി​ച്ച് ഓ​സ്‌​ട്രേ​ലി​യ. കു​ടി​യേ​റ്റം നി​യ​ന്ത്രി​ക്കാ​നു​ള്ള പു​തി​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫീ​സ് ഇ​ര​ട്ടി​യാ​ക്കി​യ​ത്.

ഇ​ന്നു മു​ത​ൽ അ​ന്താ​രാ​ഷ്ട്ര സ്റ്റു​ഡ​ന്‍റ് വി​സ ഫീ​സ് 710 ഡോ​ള​റി​ൽ നി​ന്ന് 1,600 ആ​കും. അ​തേ​സ​മ​യം സ​ന്ദ​ർ​ശ​ക വി​സ​യ്ക്കും താ​ത്കാ​ലി​ക ബി​രു​ദ വി​സ​യ്ക്കും ഇ​നി മു​ത​ൽ വി​സ ഓ​ൺ അ​റൈ​വ​ൽ സം​വി​ധാ​ന​വും ഉ​ണ്ടാ​യി​രി​ക്കി​ല്ല.

പു​തി​യ നി​യ​മം അ​ന്താ​രാ​ഷ്‌​ട്ര വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ന്‍റെ സ​മ​ഗ്ര​ത പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും കു​ടി​യേ​റ്റ​ത്തി​ലെ കു​ത്തൊ​ഴു​ക്കു ത​ട​യാ​ൻ സാ​ധ്യ​മാ​ണെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ക്ലെ​യ​ർ ഒ ​നീ​ൽ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.


2023 സെ​പ്‌​റ്റം​ബ​ർ 30 വ​രെ മൊ​ത്തം കു​ടി​യേ​റ്റം 60 ശ​ത​മാ​നം ഉ​യ​ർ​ന്ന് 5,48,800 പേ​രി​ൽ എ​ത്തി​യി​രു​ന്നു. മാ​ർ​ച്ചി​ൽ പു​റ​ത്തു​വി​ട്ട ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. വി​ദ്യാ​ർ​ഥി വി​സ​യ്ക്ക് യു​എ​സ്, കാ​ന​ഡ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ ഉ​യ​ർ​ന്ന നി​ര​ക്കാ​ണ് ഓ​സ്ട്രേ​ലി​യ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​സ്‌​ട്രേ​ലി​യ​യി​ൽ തു​ട​ർ​ച്ച​യാ​യി താ​മ​സി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന വി​സ നി​യ​മ​ങ്ങ​ളി​ലെ പ​ഴു​തു​ക​ളും അ​ട​യ്ക്കു​ക​യാ​ണെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.