മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി: ജോ​ർ​ജ് കു​ര്യ​ൻ
Thursday, June 13, 2024 12:55 PM IST
തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റ് തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു​വെ​ന്ന് കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ. കേ​ന്ദ്ര​സ​ർ​ക്കാ​ർ സാ​ധ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ​വ​ർ​ക്കു​ള്ള ചി​കി​ത്സ, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ നി​ന്നു​ള്ള സ​ഹാ​യം എ​ന്നി​വ​യെ​ല്ലാം വ​ള​രെ വേ​ഗ​ത്തി​ൽ ത​ന്നെ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ അ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും വേ​ഗ​ത്തി​ലാ​ക്കും.

വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ർ​ത്തി വ​ർ​ദ്ധ​ൻ സിം​ഗ് കാ​ര്യ​ങ്ങ​ൾ നേ​രി​ട്ട് ഏ​കോ​പി​പ്പി​ക്കു​ന്നു​ണ്ട്. വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ് ജ​യ​ശ​ങ്ക​ർ 24 മ​ണി​ക്കൂ​റും സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ​നി​ന്നും നി​ര​ന്ത​ര​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.