പ്ര​വാ​സി​ക​ളു​ടെ വി​ഷു​ക്ക​ണി; കേ​ര​ള​ത്തി​ല്‍​നി​ന്ന്‌ 1500 ട​ൺ പ​ച്ച​ക്ക​റി ഗ​ൾ​ഫി​ലേ​ക്ക്
Thursday, April 11, 2024 10:21 AM IST
കൊ​ച്ചി: ഗ​ൾ​ഫ് മ​ല​യാ​ളി​ക​ളു​ടെ വി​ഷു ആ​ഘോ​ഷ​ത്തി​ന് കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി 1500ൽ​പ്പ​രം ട​ൺ പ​ച്ച​ക്ക​റി ക​യ​റ്റി അ​യ​യ്‌​ക്കും. ഇ​തി​ൽ കൂ​ടു​ത​ലും വി​ഷു​ക്ക​ണി കാ​ണാ​നു​ള്ള വി​ഭ​വ​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 1300 ട​ൺ പ​ച്ച​ക്ക​റി​യാ​ണ് വി​ഷു സീ​സ​ണി​ൽ കൊ​ച്ചി​യി​ൽ​നി​ന്നു ക​യ​റ്റു​മ​തി ചെ​യ്ത​ത്.

ഇ​ത്ത​വ​ണ യാ​ത്രാ വി​മാ​ന​ങ്ങ​ളി​ലാ​ണ് അ​ധി​ക​വി​ഭ​വ​ങ്ങ​ളും ക​യ​റ്റി അ​യ​യ്ക്കു​ന്ന​ത്. ര​ണ്ടു കാ​ർ​ഗോ വി​മാ​ന​ങ്ങ​ളും ക്ര​മീ​ക​രി​ക്കും. ക​ണി​ക്കൊ​ന്ന പൂ​വ്, ക​ണി വെ​ള്ള​രി​ക്ക, ച​ക്ക, മാ​ങ്ങ, അ​ച്ചി​ങ്ങ, കു​മ്പ​ള​ങ്ങ, ത​ക്കാ​ളി, വെ​ണ്ട​ക്ക, മു​രി​ങ്ങ​ക്കാ​യ, മ​ത്ത​ങ്ങ, കോ​വ​ക്ക തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും ക​യ​റ്റി വി​ടു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള കൃ​ഷി​ക്കാ​രി​ൽ​നി​ന്നു സം​ഭ​രി​ക്കു​ന്ന കാ​ർ​ഷി​ക​വി​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു കൊ​ണ്ടു​വ​രു​ന്ന സാ​ധ​ന​ങ്ങ​ളും ക​യ​റ്റി അ​യ​യ്ക്കു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ക​യ​റ്റി അ​യ​യ്ക്കു​ന്ന വി​ഭ​വ​ങ്ങ​ൾ ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം 20030.150 ട​ൺ സാ​ധ​ന​ങ്ങ​ളാ​ണ് ക​യ​റ്റി വി​ട്ട​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഈ ​കാ​ല​യ​ള​വി​ൽ 14898.305 ട​ൺ വി​ഭ​വ​ങ്ങ​ളാ​ണു ക​യ​റ്റി വി​ട്ട​ത്.

ചെ​ങ്ക​ട​ലി​ലെ ക​ട​ൽ​ക്കൊ​ള്ള​ക്കാ​രു​ടെ ഭീ​ഷ​ണി​മൂ​ലം ക​പ്പ​ൽ​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​താ​ണു വ്യോ​മ​മാ​ർ​ഗ​മു​ള്ള കാ​ർ​ഗോ ക​യ​റ്റു​മ​തി വ​ർ​ധി​ക്കാ​ൻ കാ​ര​ണം. പൂ​ക്ക​ൾ, പ​ഴം, പ​ച്ച​ക്ക​റി, മാം​സം, മ​ത്സ്യം തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​യാ​ണ് കൂ​ടി​യ​ത്.

ഈ ​കാ​ല​യ​ള​വി​ൽ തി​രു​വ​ന​ന്ത​പു​രം വ​ഴി 8084.1225 ട​ണ്ണും കൊ​ച്ചി വ​ഴി 6855.04 ട​ണ്ണും കോ​ഴി​ക്കോ​ട് വ​ഴി 4345 ട​ണ്ണും ക​ണ്ണൂ​ർ വ​ഴി 746 ട​ണ്ണും സാ​ധ​ന​ങ്ങ​ളാ​ണു ക​യ​റ്റി​വി​ട്ട​ത്.