അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു
Tuesday, February 27, 2024 3:46 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ബി​ഡി​കെ കു​വൈ​റ്റ് ഏ​ഞ്ച​ൽ​സ് വിം​ഗും എം​എം​എം​ഇ കു​വൈ​റ്റും സം​യു​ക്ത​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

മാ​ർ​ച്ച് ര​ണ്ടി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ ജാ​ബ്രി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ക്കും. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് https://forms.gle/KxeRLHFQwL7tiQza7 എ​ന്ന ലി​ങ്ക് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ര​ക്ത​ദാ​താ​ക്ക​ൾ​ക്കു ബി​ഡി​കെ കു​വൈ​റ്റ് ചാ​പ്റ്റ​ർ വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9004 1663, 9981 1972.