ഷാ​ർ​ജ​യി​ല്‍​നി​ന്നു കാ​ണാ​താ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്തി
Monday, February 19, 2024 5:31 PM IST
ഷാ​ർ​ജ: ഷാ​ർ​ജ​യി​ൽ നി​ന്ന് കാ​ണാ​താ​യ ഓ​ട്ടി​സം ബാ​ധി​ത​നാ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്തി. പ്ര​ദേ​ശ​വാ​സി​യാ​യ മ​ല​യാ​ളി ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് ഫെ​ലി​ക്സ് ജെ​ബി തോ​മ​സ് എ​ന്ന 18കാ​ര​നെ ഷാ​ർ​ജ​യി​ൽ നി​ന്ന് കാ​ണാ​താ​യ​ത്. രാ​ത്രി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ന​ട​ക്കു​ന്ന​തി​നി​ടെ ഫെ​ലി​ക്സി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

ഫെ​ലി​ക്സ് ക്ഷീ​ണി​ത​നാ​ണെ​ന്നും മ​തി​യാ​യ ചി​കി​ത്സയ്ക്ക് ശേ​ഷ​മാ​യി​രി​ക്കും വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യെ​ന്നും ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.