22 ല​ക്ഷ​ത്തി​ന്‍റെ യു​എ​ഇ പു​ര​സ്കാ​രം സ്വന്തമാക്കി മലയാളി
Friday, December 8, 2023 12:33 PM IST
ദു​​​ബാ​​​യി: യു​​​എ​​​ഇ​​​യു​​​ടെ ലേ​​​ബ​​​ർ മാ​​​ർ​​​ക്ക​​​റ്റ് അ​​​വാ​​​ർ​​​ഡ് പാലക്കാട് ഒ​​​റ്റ​​​പ്പാ​​​ലം ല​​​ക്കി​​​ടി സ്വ​​​ദേ​​​ശി​​​ക്ക്. ദു​​​ബാ​​​യി സി​​​എം​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ക്ലീ​​​നിം​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ പ്ര​​​മീ​​​ള കൃ​​​ഷ്ണ​​​നാ​​​ണ് അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ച​​​ത്. ഒ​​​രു ല​​​ക്ഷം ദി​​​ർ​​​ഹ​​​മാ​​​ണ് (22 ല​​​ക്ഷ​​​ത്തി​​​ലേ​​​റെ രൂ​​​പ) പു​​​ര​​​സ്കാ​​​രം.

അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​മീ​​​ള കൃ​​​ഷ്ണ​​​ന് യു​​​എ​​​ഇ മാ​​​ന​​​വ​​​വി​​​ഭ​​​വ​​​ശേ​​​ഷി, സ്വ​​​ദേ​​​ശി​​​വ​​​ത്ക​​​ര​​​ണ മ​​​ന്ത്രാ​​​ല​​​യം അ​​​ധി​​​കൃ​​​ത​​​ർ പു​​​ര​​​സ്കാ​​​രം കൈ​​​മാ​​​റി. 13 വ​​​ർ​​​ഷ​​​മാ​​​യി ദു​​​ബാ​​​യി​​​ലു​​​ള്ള പ്ര​​​മീ​​​ള​​​യു​​​ടെ ക​​​ഥ മ​​​ല​​​യാ​​​ള​​​ത്തി​​​ൽ​​​ത​​​ന്നെ തൊ​​​ഴി​​​ൽ​​​മ​​​ന്ത്രാ​​​ല​​​യം പ​​​ങ്കു​​​വ​​​ച്ചു.

ആ​​​ദ്യ​​​മാ​​​യാ​​​ണ് യു​​​എ​​​ഇ തൊ​​​ഴി​​​ൽ മ​​​ന്ത്രാ​​​ല​​​യം മൊ​​​ത്തം 90 ല​​​ക്ഷം ദി​​​ർ​​​ഹം മ​​​തി​​​ക്കു​​​ന്ന ലേ​​​ബ​​​ർ മാ​​​ർ​​​ക്ക​​​റ്റ് അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കു​​​ന്ന​​​ത്. 28 വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ൽ​​​കു​​​ന്ന പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളി​​​ൽ അ​​​ദ​​​ർ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ലെ​​​വ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് പ്ര​​​മീ​​​ള കൃ​​​ഷ​​​ണ​​​ൻ അ​​​വാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​യാ​​​യ​​​ത്.


പ​​​തി​​​മൂ​​​ന്നു വ​​​ർ​​​ഷം മു​​​മ്പ് സ​​​ഹോ​​​ദ​​​ര​​​ൻ പ്ര​​​സാ​​​ദാ​​​ണ് പ്ര​​​മീ​​​ള​​​യ്ക്ക് പ്ര​​​വാ​​​സ​​​ത്തി​​​ന് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി​​​യ​​​ത്. ത​​​നി​​​ക്ക് ജോ​​​ലി ന​​​ൽ​​​കി​​​യ ക​​​നേ​​​ഡി​​​യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ സെ​​​ന്‍റ​​​റി​​​നോ​​​ടും (സി​​​എം​​​സി) യു​​​എ​​​ഇ എ​​​ന്ന രാ​​​ജ്യ​​​ത്തോ​​​ടും ത​​​നി​​​ക്കു വ​​​ലി​​​യ ക​​​ട​​​പ്പാ​​​ടു​​​ണ്ടെ​​​ന്നു പ്ര​​​മീ​​​ള പ​​​റ​​​ഞ്ഞു.