ദുബായി: അടിയന്തര ആരോഗ്യപ്രശ്നത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുവൈറ്റ് അമീർ ഷേക്ക് നവാഫ് അൽ അഹമ്മദ് അൽ സാബയുടെ ആരോഗ്യനില മെച്ചപ്പെട്ടു.
2021ൽ ഷേക്ക് നവാഫ് ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയിരുന്നു. ഷേക്ക് സാബാ അൽ അഹമ്മദ് അൽ സാബായുടെ നിര്യാണത്തെത്തുടർന്ന് 2020ലാണ് ഷേക്ക് നവാഫ് കുവൈറ്റ് ഭരണാധികാരിയായത്.