സൗ​ദി ദേ​ശി​യ ദി​ന​ത്തി​ൽ ര​ക്തം ന​ൽ​കി റി​യാ​ദി​ലെ കെ​എം​സി​സി പ്ര​വ​ർ​ത്ത​ക​ർ
Tuesday, September 26, 2023 1:41 PM IST
ഷക്കീബ് കൊളക്കാടൻ
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ 93-ാം ദേ​ശി​യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് "അ​ന്നം ത​രു​ന്ന നാ​ടി​നു ജീ​വ​ര​ക്തം സ​മ്മാ​നം' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി റി​യാ​ദ് കെ​എം​സി​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

കെ​എം​സി​സി സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ദേ​ശി​യ ദി​ന​ത്തി​ൽ സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കെ​എം​സി​സി ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

റി​യാ​ദി​ൽ കിം​ഗ് സ​ഊ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ (ശു​മൈ​സി) സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ് രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ചു. വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ നീ​ണ്ട ക്യാ​മ്പി​ൽ സ്ത്രീ​ക​ള​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ര​ക്തം ന​ൽ​കാ​നെ​ത്തി​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി റി​യാ​ദ് കെ​എം​സി​സി സൗ​ദി​യു​ടെ ദേ​ശി​യ ദി​ന​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രാ​ണ് എ​ല്ലാ വ​ർ​ഷ​വും ര​ക്തം ന​ൽ​കാ​നാ​യി റി​യാ​ദ് കിം​ഗ് സ​ഊ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ എ​ത്താ​റു​ള്ള​ത്. വ​നി​താ കെ​എം​സി​സി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ട്ടേ​റെ വ​നി​ത​ക​ളും ര​ക്ത ദാ​നം ചെ​യ്തു.

ക്യാ​മ്പ് മു​സ്‌​ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഹാ​മീ​ദ് മാ​സ്റ്റ​ർ എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കിം​ഗ് സ​ഊ​ദ് മെ​ഡി​ക്ക​ൽ സി​റ്റി ഡ​യ​റ​ക്ട​ർ ഡോ. ​ഖാ​ലി​ദ് , വി ​കെ മു​ഹ​മ്മ​ദ്, കെ.​കെ കോ​യാ​മു​ഹാ​ജി, ജ​ലീ​ൽ തി​രൂ​ർ, യു ​പി മു​സ്ത​ഫ, അ​ബ്ദു​സ​ലാം തൃ​ക്ക​രി​പ്പൂ​ർ, പി ​സി അ​ലി വ​യ​നാ​ട്, കെ.​ടി അ​ബൂ​ബ​ക്ക​ർ, മു​ജീ​ബ് ഉ​പ്പ​ട,

റ​സാ​ഖ് വ​ള​ക്കൈ, ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, അ​ബ്ദു​ൽ മ​ജീ​ദ് മ​ല​പ്പു​റം, അ​ബ്ദു​റ​ഹ്മാ​ൻ ഫ​റോ​ക്ക്, ഷാ​ഹി​ദ് മാ​സ്റ്റ​ർ, ഷം​സു പെ​രു​മ്പ​ട്ട സം​സാ​രി​ച്ചു. ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ജ​ലീ​ൽ തി​രൂ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സി​ദ്ധീ​ഖ് തു​വ്വൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.