കു​വെെ​റ്റി​ൽ അനധികൃതമായി മ​ദ്യം വിറ്റ ര​ണ്ട് വി​ദേ​ശി​ക​ൾ പി​ടി​യി​ൽ
Wednesday, September 20, 2023 4:35 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: ജാ​ബ​ർ അ​ൽ-​അ​ഹ​മ്മ​ദ് സി​റ്റി​യി​ൽ അനധികൃതമായി മ​ദ്യം വിറ്റ ര​ണ്ട് വി​ദേ​ശി​ക​ളെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തു.

ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്ത​തും പ്രാ​ദേ​ശി​ക​മാ​യി ഉ​ത്പാ​ദി​പ്പി​ച്ച​തു​മാ​യ 1500 കു​പ്പി മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. ജാ​ബ​ർ അ​ൽ-​അ​ഹ​മ്മ​ദി​ലെ ഒ​രു വ​സ​തി​യി​ൽ മ​ദ്യ​ശാ​ല ന​ട​ത്തി​യി​രു​ന്ന​താ​യി പി​ടി​യി​ലാ​യ​വ​ർ സ​മ്മ​തി​ച്ചു.

തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​വ​രെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.