അ​ൽ ഇ​ത്തി​ഹാ​ദു​മാ​യി ബെ​ൻ​സേ​മ ക​രാ​ർ ഒ​പ്പി​ട്ടു
Wednesday, June 7, 2023 12:17 PM IST
റി​യാ​ദ്: സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ ക​രീം ബെ​ൻ​സേ​മ സൗ​ദി പ്രോ ​ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ അ​ൽ ഇ​ത്തി​ഹാ​ദു​മാ​യി ക​രാ​റി​ലെ​ത്തി. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ എ​ന്ന് അ​ൽ ഇ​ത്തി​ഹാ​ദ് ക്ല​ബ് അ​റി​യി​ച്ചെ​ങ്കി​ലും സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

ക​രാ​ർ പ്ര​കാ​രം ബെ​ൻ​സേ​മ​യ്ക്കു പ്ര​തി​വ​ർ​ഷം നൂ​റു മി​ല്യ​ൺ യൂ​റോ ല​ഭി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തു​കൂ​ടാ​തെ ബെ​ൻ​സേ​മ​യെ സൗ​ദി​യു​ടെ 2030 ലോ​ക​ക​പ്പ് ബി​ഡി​ന്‍റെ അം​ബാ​സി​ഡ​റാ​യും നി​യ​മി​ക്കും.

ബെ​ൻ​സേ​മ എ​ത്തു​ന്ന​തോ​ടെ അ​ൽ ഇ​ത്തി​ഹാ​ദ് കൂ​ടു​ത​ൽ ക​രു​ത്ത​രാ​കും. ചെ​ൽ​സി താ​രം കാ​ന്‍റെ​യെ ടീ​മി​ൽ എ​ത്തി​ക്കാ​നും ഇ​ത്തി​ഹാ​ദ് ശ്ര​മി​ക്കു​ന്നു​ണ്ട്.