മ​രു​ന്നു​ക​ൾ ഇ​നി പ​റ​ക്കും; ദു​ബാ​യി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രീ​ക്ഷ​ണം വി​ജ​യം
Saturday, June 3, 2023 12:23 PM IST
ദു​ബാ​യ്: ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന പ​രീ​ക്ഷ​ണം വി​ജ​യം. ദു​ബാ​യ് ഫ​ഖീ​ഹ് യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി ന​ട​ത്തി​യ പ​രീ​ക്ഷ​ണ​മാ​ണ് വി​ജ​യം ക​ണ്ട​ത്.

പ​ത്ത് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സി​ലി​ക്ക​ൺ ഒ​യാ​സി​സി​ലെ സെ​ഡ്രെ വി​ല്ല​സി​ലെ രോ​ഗി​യു​ടെ വീ​ട്ടി​ലേ​ക്കാ​ണ് ഡ്രോ​ൺ വ​ഴി മ​രു​ന്നെ​ത്തി​ച്ച​ത്.

2021-ൽ ​ദു​ബാ​യ് കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് ഹം​ദാ​ന്‍റെ പ്ര​ത്യേ​ക താ​ത്പ​ര്യ പ്ര​കാ​ര​മാ​ണ് ഡ്രോ​ൺ പ​രീ​ക്ഷ​ണത്തിന് തുടക്കം കുറിച്ചത്. മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത എ​ല്ലാ​യി​ട​ത്തും എ​ത്തി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.