കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസിയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും ചേർന്ന് ബിസിനസ് പരിശീലന സെമിനാർ സംഘടിപ്പിക്കുന്നു.
നിലവിൽ പ്രവർത്തിച്ചു വരുന്ന ഇന്ത്യൻ കമ്പനികളെയും കുവൈറ്റിൽ ബിസിനസ് ചെയ്യാൻ താൽപ്പര്യമുള്ളവരെയും ഉദ്ദേശിച്ചുള്ള സെമിനാർ മേയ് 31 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിലാണ് നടക്കുക.